ad
Deshabhimani

print edition സ്വപ്നംകണ്ട ഭാവിക്കായി പഠിക്കാം: ദേശാഭിമാനി– നിഷ്‌ കന്യാകുമാരി സ്‌പാർക്ക്‌ കരിയർ ഗൈഡൻസ്‌ 13ന്‌

Deshabhimani-NISH Kanyakumari Spark.jpg
വെബ് ഡെസ്ക്

Published on May 06, 2026, 12:01 AM | 1 min read

തിരുവനന്തപുരം: തക്കല കുമാരകോവിലിലെ നൂറുൽ ഇസ്‌ലാം സെന്റർ ഫോർ ഹയർ എഡ്യൂക്കേഷൻ ദേശാഭിമാനിയുമായി സഹകരിച്ച്, പ്ലസ് ടു കഴിഞ്ഞ വിദ്യാർഥികൾക്കായി ‘സ്പാർക്ക്‌’ കരിയർ ഗൈഡൻസ്‌ പ്രോഗ്രാമും സ്പോട്ട്‌ അഡ്‌മിഷനും സംഘടിപ്പിക്കും. 13-ന് വഴുതക്കാട് ഗവ. കോട്ടൺഹിൽ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിന് എതിർവശത്തെ മൗണ്ട് കാർമൽ കൺവൻഷൻ സെന്ററിൽ രാവിലെ 9 മുതൽ പകൽ ഒന്നുവരെയാണ്‌ പരിപാടി.


എൻജിനിയറിങ്‌ ആൻഡ് ടെക്നോളജി, അലൈഡ് ഹെൽത്ത് സയൻസസ്, മാനേജ്‌മെന്റ്, ഏവിയേഷൻ, മാരിടൈം, ആർട്സ് ആൻഡ് സയൻസ്, മൾട്ടിമീഡിയ, ഫിലിം ടെക്നോളജി തുടങ്ങിയ കോഴ്സുകൾ സ്ഥാപനത്തിലുണ്ട്‌. പരിപാടിയിൽ പങ്കെടുക്കുന്നവർക്ക്‌ പരിചയസമ്പന്നരായ അധ്യാപകരിൽനിന്ന് വിദഗ്ധ കരിയർ ഗൈഡൻസ് ലഭിക്കും. താൽപ്പര്യത്തിനും യോഗ്യതയ്ക്കുമനുസരിച്ച് ഇഷ്ടപ്പെട്ട കോഴ്സുകളിലേക്ക്‌ സ്‌പോട്ട് അഡ്മിഷൻ നേടാനുള്ള അവസരവുമുണ്ടാകും. മികച്ച നിലവാരം പുലർത്തുന്നവർക്ക്‌ സ്കോളർഷിപ്പിനും അവസരമുണ്ട്. ഹയർ സെക്കൻഡറി പരീക്ഷയിൽ 90 ശതമാനത്തിന് മുകളിൽ മാർക്കുള്ളവർക്ക്‌ 30 ശതമാനം സ്കോളർഷിപ്പും 80 ശതമാനത്തിന് മുകളിൽ മാർക്കുള്ളവർക്ക് 20 ശതമാനം സ്കോളർഷിപ്പും ലഭിക്കും. പങ്കെടുക്കുന്ന എല്ലാവർക്കും സർട്ടിഫിക്കറ്റുകളും നൽകും. വാർത്തയ്‌ക്കൊപ്പമുള്ള ക്യുആർ കോഡ്‌ സ്‌കാൻ ചെയ്‌ത്‌ സ‍ൗജന്യമായി രജിസ്‌റ്റർ ചെയ്യാം.


2008 ൽ കൽപ്പിത സർവകലാശാലയായി പ്രഖ്യാപിക്കപ്പെട്ട നിഷ് കന്യാകുമാരി, നാഷണൽ അസസ്‌മെന്റ് ആൻഡ് അക്രഡിറ്റേഷൻ കൗൺസിലിന്റെ അംഗീകാരമുള്ള സ്ഥാപനമാണ്. ഇന്റർനാഷണൽ അസോസിയേഷൻ ഓഫ് യൂണിവേഴ്സിറ്റീസ്, അസോസിയേഷൻ ഓഫ് ഇന്ത്യൻ യൂണിവേഴ്സിറ്റീസ്, നാഷണൽ അക്കാദമിക് ഡിപ്പോസിറ്ററി, നാഷണൽ ഡിജിറ്റൽ ലൈബ്രറി തുടങ്ങിയ പ്രശസ്ത സംഘടനകളിൽ അംഗവുമാണ്.

സ്ഥാപനത്തിലെ എല്ലാ അക്കാദമിക് പ്രോഗ്രാമുകളും എഐസിടിഇ, യുജിസി, ഡിജിഎസ്‌, ഡിജിസിഎ, ആർസിഐ തുടങ്ങിയവയുടെ അംഗീകാരമുള്ളവയാണ്. ഫോൺ: +91 894 3352 456. വെബ്‌സൈറ്റ്‌: [email protected]



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home