ad
Deshabhimani

ഡോ. എം ലീലാവതിക്ക്‌ ദേശാഭിമാനി 
സാഹിത്യ പുരസ്‌കാരം സമർപ്പിച്ചു

m leelavathy deshabhimani award

ദേശാഭിമാനി 
സാഹിത്യ പുരസ്‌കാരം ഡോ. എം ലീലാവതിക്ക്‌ മുഖ്യമന്ത്രി പിണറായി വിജയൻ സമര്‍പ്പിക്കുന്നു

വെബ് ഡെസ്ക്

Published on Oct 28, 2025, 12:30 PM | 1 min read

​​കൊച്ചി : ഭാഷയ്‌ക്കും സാഹിത്യത്തിനും അമൂല്യ സംഭാവനകൾ നൽകി മലയാളത്തിന്റെ സാംസ്‌കാരിക മണ്ഡലത്തിൽ ദീപ്‌തസാന്നിധ്യമായ ഡോ. എം ലീലാവതിക്ക്‌ ദേശാഭിമാനി സാഹിത്യ പുരസ്‌കാരം മുഖ്യമന്ത്രി പിണറായി വിജയൻ സമ്മാനിച്ചു. കളമശേരി കുസാറ്റ്‌ സെമിനാർ ഹാളിൽ പകൽ 11ന് നടന്ന ചടങ്ങിലായിരുന്നു പുരസ്കാര സമർപ്പണം. മൂന്നുലക്ഷം രൂപയും കാരയ്‌ക്കാമണ്ഡപം വിജയകുമാർ രൂപകൽപ്പനചെയ്‌ത ഫലകവുമാണ്‌ സമ്മാനിച്ചത്‌.


ദേശാഭിമാനി ചീഫ്‌ എഡിറ്റർ പുത്തലത്ത്‌ ദിനേശൻ, മന്ത്രി പി രാജീവ്‌, എം മുകുന്ദൻ, ദേശാഭിമാനി റസിഡന്റ്‌ എഡിറ്റർ എം സ്വരാജ്‌, സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ്‌ അംഗം സി എൻ മോഹനൻ, ദേശാഭിമാനി ജനറൽ മാനേജർ കെ ജെ തോമസ്‌, സംഘാടകസമിതി ചെയർമാൻ എസ്‌ സതീഷ്‌ എന്നിവർ പങ്കെടുത്തു. എം ടി വാസുദേവൻനായർ, ടി പത്മനാഭൻ, അടൂർ ഗോപാലകൃഷ്‌ണൻ, എം മുകുന്ദൻ, പ്രൊഫ. എം കെ സാനു എന്നിവരാണ്‌ മുമ്പ് പുരസ്‌കാരത്തിന്‌ അർഹരായത്‌.


ഡോ. എം ലീലാവതിയുടെ സാഹിത്യ സംഭാവനകൾ സമഗ്രമായി വിലയിരുത്തുന്ന സാഹിത്യോത്സവവും കുസാറ്റ്‌ ഓഡിറ്റോറിയത്തിലെ രണ്ട്‌ വേദികളിലായി നടന്നു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home