ad
Deshabhimani

ദേശാഭിമാനി കോഴിക്കോട്‌ 
യൂണിറ്റ്‌ ഓഫീസ്‌ 
ഉദ്‌ഘാടനം ഇന്ന്‌

deshabhimani kozhikkode new building
വെബ് ഡെസ്ക്

Published on Mar 27, 2025, 01:24 AM | 1 min read


കോഴിക്കോട്‌ : നിസ്വരുടെ വാക്കും വെളിച്ചവുമായ ജനകീയ വാർത്താപത്രം ‘ദേശാഭിമാനി’യുടെ പുതിയ ഓഫീസ്‌ സമുച്ചയം വ്യാഴാഴ്ച രാവിലെ 10ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്യും. ദേശീയപാതയിൽ പന്തീരാങ്കാവിനടുത്ത്‌ കൊടൽ നടക്കാവിലാണ്‌ പുതിയ ഓഫീസ്‌. ചടങ്ങിൽ ചീഫ് എഡിറ്റർ പുത്തലത്ത്‌ ദിനേശൻ അധ്യക്ഷനാകും. സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പ്രിന്റിങ്‌ പ്രസ്‌ സ്വിച്ച്‌ ഓൺ ചെയ്യും.


സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ്‌ വിശ്വം മുഖ്യാതിഥിയാകും. ദേശാഭിമാനി പ്രത്യേക പതിപ്പ്‌ സിപിഐ എം പൊളിറ്റ്‌ ബ്യൂറോ അംഗം എം എ ബേബി മേയർ ബീന ഫിലിപ്പിന്‌ നൽകി പ്രകാശിപ്പിക്കും. ദേശാഭിമാനി വരിസംഖ്യ പിബി അംഗം എ വിജയരാഘവൻ ജില്ലാ സെക്രട്ടറി എം മെഹബൂബിൽനിന്ന്‌ ഏറ്റുവാങ്ങും.

ദേശാഭിമാനിയും മലബാർ ഗോൾഡും വികെസി ഗ്രൂപ്പുംചേർന്ന്‌ നടത്തുന്ന ലഹരിക്കെതിരായ ക്യാമ്പയിൻ ‘യൗവനമാണ്‌ ലഹരി’യുടെ പ്രഖ്യാപനം മുഖ്യമന്ത്രി നിർവഹിക്കും.


മലബാർ ഗ്രൂപ്പ്‌ ഓഫ്‌ കമ്പനീസ്‌ ചെയർമാൻ എം പി അഹമ്മദ്‌, വി കെ സി മമ്മദ്കോയ എന്നിവർ പങ്കെടുക്കും. മാതൃഭൂമി ജോയിന്റ്‌ മാനേജിങ് എഡിറ്റർ പി വി നിധീഷ്‌, മലയാള മനോരമ എഡിറ്റോറിയൽ ഡയറക്ടർ ജോസ്‌ പനച്ചിപ്പുറം, എൽഡിഎഫ്‌ കൺവീനർ ടി പി രാമകൃഷ്‌ണൻ, സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗങ്ങളായ എളമരം കരീം. പി സതീദേവി, മന്ത്രി പി എ മുഹമ്മദ്‌ റിയാസ്‌ എന്നിവർ സംസാരിക്കും. ദേശാഭിമാനി റസിഡന്റ്‌ എഡിറ്റർ എം സ്വരാജ്‌ സ്വാഗതവും ജനറൽ മാനേജർ കെ ജെ തോമസ്‌ നന്ദിയും പറയും.


ആധുനിക സൗകര്യങ്ങളുള്ള കെട്ടിടത്തിൽ പ്രിന്റിങ്‌ പ്രസ്‌, ഓഫീസ്‌, ഡെസ്‌ക്‌, ദേശാഭിമാനി വാരിക, സ്‌പോർട്‌സ്‌ ഡെസ്‌ക്‌ എന്നിവ പ്രവർത്തിക്കും. ന്യൂസ്‌ ബ്യൂറോ കോഴിക്കോട്‌ കോൺവെന്റ്‌ റോഡിലെ പഴയ കെട്ടിടത്തിൽത്തന്നെ തുടരും.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home