ad
Deshabhimani

സ്‌കൂൾ കലോത്സവ മാധ്യമ പുരസ്‌കാരം ദേശാഭിമാനിക്ക് ; സമ​ഗ്ര കവറേജ്, സുമേഷ് കോടിയത്ത് മികച്ച ഫോട്ടോഗ്രാഫർ

sumesh dbi.jpg

സുമേഷ് കോടിയത്തിനെ പുരസ്കാരത്തിനർഹമാക്കിയ ഫോട്ടോ

വെബ് ഡെസ്ക്

Published on Dec 20, 2025, 03:52 PM | 1 min read

തൃശൂർ: തിരുവനന്തപുരത്ത് നടന്ന സംസ്ഥാന സ്‌കൂൾ കലോത്സവം സമ​ഗ്ര കവറേജിനുള്ള പുരസ്കാരം ദേശാഭിമാനിക്ക്. 25,000 രൂപയും ശിൽപവും അടങ്ങുന്നതാണ് അവാർഡ്. മികച്ച ഫോട്ടോഗ്രാഫർക്കുള്ള അവാർഡ് ദേശാഭിമാനി കണ്ണൂർ ബ്യൂറോയിലെ സുമേഷ് കോടിയത്ത് അർഹനായി. 20,000 രൂപയും ശിൽപവും അടങ്ങുന്നതാണ് അവാർഡ്.


ദേശാഭിമാനിക്കൊപ്പം മാതൃഭൂമിയും മനോരമയും മികച്ച സമഗ്ര കവറേജ് പുരസ്കാരത്തിന് അർഹരായി. മാതൃഭൂമിയുടെ രാകേഷ് കെ നായരാണ് മികച്ച റിപ്പോർട്ടർ. മലയാള മനോരമയുടെ ആകാശ്, മെട്രോ വാർത്തയിലെ പി ബി ബിച്ചു എന്നിവർ പ്രത്യേക പരാമർശത്തിന് അർഹനായി. കേരള കൗമുദിയിലെ ടി കെ സുജിത്തിന്റെതാണ് മികച്ച കാർട്ടൂൺ.


ഇംഗ്ലീഷ് അച്ചടി മാധ്യമ പുരസ്കാരം


മികച്ച റിപ്പോർട്ടർ- ശരത് ബാബു ജോർജ്ജ് (ദി ഹിന്ദു), സോവി വിദ്യാധരൻ (ദി ന്യൂ ഇന്ത്യൻ എക്‌സ്പ്രസ്)

മികച്ച ഫോട്ടോഗ്രാഫർ- വിൻസെന്റ് പുളിക്കൽ (ദി ന്യൂ ഇന്ത്യൻ എക്‌സ്പ്രസ്)

മികച്ച സമഗ്ര കവറേജ്- ദി ന്യൂ ഇന്ത്യൻ എക്‌സ്പ്രസ്


ദൃശ്യ മാധ്യമ പുരസ്കാരം


മികച്ച റിപ്പോർട്ടർ- രാഹുൽ ജി നാഥ് (മാതൃഭൂമി ന്യൂസ്), വി എസ് അനു (ന്യൂസ് മലയാളം)

മികച്ച റിപ്പോർട്ടർ- പ്രത്യേക ജൂറി പരാമർശം ഉമേഷ് ബാലകൃഷ്ണൻ (ട്വന്റി ഫോർ ന്യൂസ്), അഞ്ജന അജിത് (ന്യൂസ് മലയാളം)

മികച്ച ക്യാമറാമാൻ- കെ ആർ മുകുന്ദൻ (ഏഷ്യാനെറ്റ് ന്യൂസ്)

മികച്ച ക്യാമറാമാൻ- പ്രത്യേക ജൂറി പരാമർശം ഷൈജു ചാവശ്ശേരി (ട്വന്റി ഫോർ ന്യൂസ്) ബബീഷ് കക്കോടി (മീഡിയ വൺ)

മികച്ച സമഗ്ര കവറേജ്- ഏഷ്യാനെറ്റ് ന്യൂസ്

മികച്ച സമഗ്ര കവറേജ്- പ്രത്യേക ജൂറി പരാമർശം- ന്യൂസ് മലയാളം


ഓൺലൈൻ മീഡിയ പുസ്കാരം


മികച്ച സമഗ്ര കവറേജ്- കൈരളി ന്യൂസ്, മാധ്യമം


ശ്രവ്യ മാധ്യമ പുസ്കാരം


ക്ലബ് എഫ്എം നൈന്റി ഫോർ പോയിന്റ് ത്രീ






deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home