print edition ഡെങ്കിപ്പനി മരണം: ഒരാഴ്‌ചയ്ക്കിടെ മരിച്ചത് 2 പേർ; പ്രതിരോധമില്ലാതെ സർക്കാർ

തിരുവനന്തപുരം: സംസ്ഥാനത്ത് ഡെങ്കിപ്പനി ബാധിച്ച് ഒരാഴ്‌ചയ്ക്കിടയിൽ രണ്ടുപേർ മരിച്ചിട്ടും പ്രതിരോധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാതെ സർക്കാർ. ചൊവ്വാഴ്‌ചയാണ് പാലക്കാട് ചിറ്റൂർ സ്വദേശിയായ 14കാരി മരിച്ചത്. കഴിഞ്ഞ ബുധനാഴ്‌ച മന്ത്രി കെ മുരളീധരന്റെ മണ്ഡലമായ വട്ടിയൂർക്കാവിൽ 19കാരനും മരിച്ചിരുന്നു. 10 ദിവസത്തിൽ 902 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 2677 പേരാണ് രോഗലക്ഷണങ്ങളുമായി ചികിത്സയിലുള്ളത്.
ഒരു ദിവസം ശരാശരി നൂറിലധികംപേർക്ക് രോഗം ബാധിച്ചിട്ടും ആരോഗ്യവകുപ്പിന്റെ ഭാഗത്തുനിന്ന് രോഗവ്യാപനം നിയന്ത്രിക്കാൻ ഇടപെടലുണ്ടായിട്ടില്ല. ഡ്രൈഡേ ആചരണംപോലും ഫലപ്രദമായി നടപ്പാക്കാൻ സർക്കാർ സംവിധാനങ്ങൾക്കായില്ല. ഡെങ്കിപ്പനിക്കൊപ്പം എലിപ്പനി, എച്ച്1എൻ1 രോഗങ്ങളും സംസ്ഥാനത്ത് പടരുന്നുണ്ട്. ചൊവ്വാഴ്‌ചമാത്രം എലിപ്പനി ബാധിച്ച് നാലുമരണം സ്ഥിരീകരിച്ചു. ഇൗ മാസംമാത്രം 10 ദിവസത്തിൽ 18 പേർ എലിപ്പനി ബാധിച്ച് മരിച്ചു. 147 പേർക്ക് രോഗം സ്ഥിരീകരിച്ചു. ഇൻഫ്ലുവൻസ ബാധിച്ച് 16 പേരും മഞ്ഞപ്പിത്തം ബാധിച്ച് രണ്ടുപേരും മരിച്ചു.









0 comments