print edition ഹോട്ടല്‍ മേഖലയ്ക്ക് ജിഎസ്ടി ആനുകൂല്യം നൽകണം

കൊച്ചി: ഹോട്ടല്‍, റസ്റ്റോറന്റ് മേഖലയ്ക്ക് ജിഎസ്ടി ആനുകൂല്യങ്ങള്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കേരളം, തമിഴ്‌നാട്, കർണാടകം എന്നിവിടങ്ങളിലെ ഹോട്ടല്‍ ആന്‍ഡ് റസ്റ്റോറന്റ് അസോസിയേഷന്‍ ഭാരവാഹികള്‍ ചേർന്ന് കേന്ദ്രമന്ത്രി നിര്‍മല സീതാരാമന് നിവേദനം നല്‍കി.
ചെന്നൈയില്‍ നടന്ന കൂടിക്കാഴ്ചയില്‍ കോമ്പോസിഷന്‍ നിരക്ക് ഒരു ശതമാനമായി കുറയ്ക്കണമെന്നും ജിഎസ്ടി റഗുലര്‍ സ്കീം തെരഞ്ഞെടുത്തവര്‍ക്ക് ഇന്‍പുട്ട് ടാക്സ് സൗകര്യം അനുവദിക്കണമെന്നും എംഎസ്എംഇ ആനുകൂല്യങ്ങള്‍ നല്‍കണമെന്നും ഭാരവാഹികള്‍ ആവശ്യപ്പെട്ടു. കേരള ഹോട്ടല്‍ ആന്‍ഡ് റസ്റ്റോറന്റ് അസോസിയേഷനെ പ്രതിനിധീകരിച്ച് സംസ്ഥാന പ്രസിഡന്റ് ജി ജയപാലും ജനറല്‍ സെക്രട്ടറി എന്‍ അബ്ദുള്‍ റസാഖും പങ്കെടുത്തു.









0 comments