Deshabhimani

print edition ആധാർ വെരിഫിക്കേഷന്‌ കാലതാമസം; 22,000 മത്സ്യത്തൊഴിലാളികൾ ക്ഷേമപെൻഷന്‌ പുറത്ത്‌

Pension.jpg
വെബ് ഡെസ്ക്

Published on Sep 29, 2026, 12:58 AM | 1 min read

കൊല്ലം: ജീവനക്കാരില്ലാത്തതിനാൽ ആധാർ വെരിഫിക്കേഷൻ നടത്താനാകാതെ സംസ്ഥാനത്ത് മത്സ്യത്തൊഴിലാളി ക്ഷേമപെൻഷനിൽനിന്ന്‌ പുറത്തായത്‌ 22,000 പേർ.


മത്സ്യത്തൊഴിലാളി ക്ഷേമബോർഡിൽ അംഗങ്ങളായ വിധവകൾ ഉൾപ്പെയെുള്ളവർക്കാണ്‌ പെൻഷൻ ലഭിക്കാത്തത്‌. സംസ്ഥാനത്ത്‌ 78,292 മത്സ്യത്തൊഴിലാളികളാണ്‌ പെൻഷന്‌ അർഹർ. മസ്റ്ററിങ്‌ നടത്താത്തതിനാൽ പതിനയ്യായിരത്തിലേറെപ്പേർ പെൻഷൻ വാങ്ങുന്നില്ല. ശേഷിച്ചതിൽ 41,000പേർക്കു മാത്രമാണ്‌ സെപ്തംബറിൽ പെൻഷൻ അനുവദിച്ചത്‌.


മത്സ്യലഭ്യത കുറഞ്ഞ്‌ തീരദേശം വറുതിയിലാണിപ്പോൾ. എല്ലാമാസവും മത്സ്യത്തൊഴിലാളി വിധവാ പെൻഷൻ വാർധക്യ പെൻഷനൊപ്പം നൽകാറുണ്ടെങ്കിലും സെപ്‌തംബറിൽ അതും അനുവദിച്ചിട്ടില്ല. ഒന്പതിനായിരത്തിലധികം വിധവാ പെ ൻഷൻ വാങ്ങുന്നവരിൽ പകുതിയിൽ കൂടുതൽ പേർക്കും ആധാ ർ വെരിഫിക്കേഷൻ നടത്തിയിട്ടില്ല.


ഭരണമാറ്റത്തെതുടർന്നുള്ള സ്ഥലംമാറ്റവുംപകരം നിയമനം നടത്താൻ വൈകിയതുമാണ്‌ ആധാർ വെരിഫിക്കഷന്‌ കാലതാമസമുണ്ടാക്കിയത്‌. കൊല്ലം, തിരുവനന്തപുരം ജില്ലകൾ ഉൾപ്പെട്ട മേ ഖലാ ഫിഷറീസ്‌ ഓ ഫീസിൽ ഏഴ്‌ ജീവനക്കാരുള്ളതിൽ അഞ്ചുപേരുടെ ഒഴിവ്‌ നികത്തിയിട്ടില്ല.


കണ്ണൂർ, കാസർകോട്‌ ജില്ലകൾ ഉൾപ്പെട്ട മേഖലയിൽ ഏഴ്‌ ജീവനക്കാരിൽ ഒരാൾ മാത്രമാണ്‌ നിലവിലുള്ളത്‌. മറ്റ്‌ തീരദേശ ജില്ലകളിലും അവസ്ഥയ്‌ക്ക്‌ മാറ്റമില്ല. ബാങ്ക്‌ അക്ക‍ൗണ്ടിലേക്ക്‌ ലിങ്ക്‌ ചെയ്‌തതിനാൽ ഭൂരിഭാഗംപേർക്കും പെൻഷൻ തുക അ ക്ക‍ൗണ്ട്‌ വഴിയാണ്‌ ലഭിക്കുന്നത്‌. എന്നാൽ, കിടപ്പുരോഗികളായ 18പേർക്ക്‌ ഉദ്യോഗസ്ഥർ നേരിട്ട്‌ എത്തിക്കുകയാണ്‌ ചെയ്യുന്നത്‌.




deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home