ad
Deshabhimani

ഡിവൈഎഫ്ഐ നേതാവിനെതിരായ അപകീർത്തി പരാമർശം; ജി സുധാകരനെതിരെ മാനനഷ്ട കേസ് ഫയൽ ചെയ്തു

G Sudhakaran

ജി സുധാകരൻ

വെബ് ഡെസ്ക്

Published on Jun 20, 2026, 03:24 PM | 1 min read

ചെങ്ങന്നൂർ: ജി സുധാകരൻ എംഎൽഎയ്ക്കെതിരെ ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി ജെയിംസ് ശമുവൽ മാനനഷ്ട കേസ് ഫയൽ ചെയ്തു. കഴിഞ്ഞ മാർച്ച് 28ന് ഏഷ്യാനെറ്റ് ന്യൂസിന്റെ പോൾ ഗ്യാലക്സി പരിപാടിയിൽ സുധാകരൻ നടത്തിയ അപകീർത്തികരമായ പ്രസ്താവനകൾക്ക് എതിരെയാണ് ചെങ്ങന്നൂർ ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ജെയിംസ് ശമുവൽ കേസ് നൽകിയത്.


വാസ്തവ വിരുദ്ധവും അപകീർത്തികരവുമായ ഈ പ്രസ്താവനകൾക്കെതിരെ നിയമ നടപടി കൈക്കൊള്ളുമെന്ന് മുൻപ് തന്നെ ജെയിംസ് ശമുവൽ മാധ്യമങ്ങളെ അറിയിച്ചിരുന്നു. സുധാകരനെതിരെ വക്കീൽ നോട്ടീസ് അയച്ചിരുവെങ്കിലും മറുപടിയൊന്നും നൽകിയിരുന്നില്ല. തുടർന്നാണ് ജെയിംസ് നിയമ നടപടിയുമായി മുൻപോട്ടു പോയത്. മാനനഷ്ട കേസിൽ ചെങ്ങന്നൂർ ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ നിന്നും സുധാകരനെതിരെ നോട്ടീസിന് ഉത്തരവായിട്ടുണ്ട്. ജെയിംസ് ശമുവേലിനുവേണ്ടി അഡ്വ. ശ്രീജേഷ് ബോൺസലെ ഹാജരായി.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home