print edition എം വി ഗോവിന്ദനെതിരെ കെ സുധാകരൻ നൽകിയ മാനനഷ്ടക്കേസ് തള്ളി

കൊച്ചി: സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനെതിരെ കോൺഗ്രസ് നേതാവ് കെ സുധാകരൻ എംപി നൽകിയ മാനനഷ്ടക്കേസ് കോടതി തള്ളി. തെളിവ് നൽകാൻ സുധാകരൻ തുടർച്ചയായി ഹാജരാകാതിരുന്നതോടെയാണ് ജനപ്രതിനിധികളുടെ കേസ് പരിഗണിക്കുന്ന പ്രത്യേക കോടതി തള്ളിയത്.
പുരാവസ്തു തട്ടിപ്പ് കേസ് പ്രതി മോൻസൺ മാവുങ്കൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കുമ്പോൾ ആ വീട്ടിൽ സുധാകരനും ഉണ്ടായിരുന്നുവെന്ന അതിജീവിതയുടെ മൊഴി പത്രവാർത്തയായിരുന്നു. ഇൗ വാർത്ത അടിസ്ഥാനമാക്കി,മൊഴി ഗൗരവമുള്ളതാണെന്നും സുധാകരനെ ചോദ്യം ചെയ്യാൻ പോകുന്നുവെന്നും എം വി ഗോവിന്ദൻ വാർത്താസമ്മേളനത്തിൽ പരാമർശിച്ചിരുന്നു. ഈ പരാമർശത്തിനെതിരെയായിരുന്നു മാനനഷ്ടക്കേസ്. മാധ്യമ വാർത്തകളെ അടിസ്ഥാനമാക്കിയുള്ള പരാമർശമാണ് നടത്തിയതെന്നും വ്യക്തിഹത്യ നടത്തിയിട്ടില്ലെന്നും ഗോവിന്ദൻ വ്യക്തമാക്കി.










0 comments