കെ ജെ ഷൈനിനെതിരായ അപവാദ പ്രചാരണം: ‘കൊണ്ടോട്ടി അബു’ അറസ്റ്റിൽ

അറസ്റ്റിലായ യാസർ എടപ്പാൾ
കൊച്ചി: സിപിഐ എം നേതാവ് കെ ജെ ഷൈനിനെതിരെ അപവാദ പ്രചാരണം നടത്തിയ ‘കൊണ്ടോട്ടി അബു’ എന്ന ഫെയ്‌സ്ബുക്ക് അക്കൗണ്ട് ഉടമ യാസർ എടപ്പാളിനെ അറസ്റ്റ് ചെയ്തു. ആലുവ റൂറൽ സൈബർ ക്രൈം പൊലീസാണ് യൂട്യൂബറും മുസ്‌ലീം ലീഗ് സൈബർ വിഭാഗം പ്രചാരകനുമായ യാസർ എടപ്പാളിനെ അറസ്റ്റ് ചെയ്തത്.
വിദേശത്തായിരുന്ന യാസറിനെതിരെ ലുക്ക്ഔട്ട് നോട്ടീസ് ഇറക്കിയിരുന്നു. ഇന്നലെ രാത്രി നെടുമ്പാശേരി വിമാനത്താവളത്തിൽ എത്തിയപ്പോഴാണ് കസ്റ്റഡിയിലെടുത്തത്. കേസിൽ മൂന്നാം പ്രതിയാണ് യാസർ. നേരത്തെ കേസുമായി ബന്ധപ്പെട്ട് കെ എം ഷാജഹാൻ, പ്രാദേശിക കോൺഗ്രസ് നേതാവ് സി കെ ഗോപാലകൃഷ്ണൻ എന്നിവരെ അറസ്റ്റ് ചെയ്തിരുന്നു. കെ ജെ ഷൈന്‍ നല്‍കിയ പരാതിക്കുപിന്നാലെ പൊലീസ് ജാമ്യമില്ലാക്കുറ്റം ചുമത്തി കേസെടുക്കുകയായിരുന്നു.
സമൂഹ മാധ്യമങ്ങളിലൂടെ അപകീർത്തികരമായ പോസ്റ്റുകൾ ഇട്ടെന്ന കെ ടി ജലീലിന്റെ പരാതിയിൽ 2021ൽ യാസർ എടപ്പാളിനെ പൊലീസ് അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടിരുന്നു.










0 comments