കൊച്ചിയിലെ സ്ഥാനാർഥി പോര്: പോസ്റ്റർ പ്രിന്റ് ചെയ്ത് ദീപ്തി മേരി വർഗീസ്

കൊച്ചി: കോൺഗ്രസിൽ തർക്കമില്ലെന്ന് പ്രതിപക്ഷ നേതാവ് ആവർത്തിക്കുന്നതിനിടെ കൊച്ചിയിൽ പോസ്റ്റർ പ്രിന്റ് ചെയ്തു തുടങ്ങി ദീപ്തി മേരി വർഗീസ് ക്യാമ്പ്. കൊച്ചിയിൽ ഷിയാസിനെ സ്ഥാനാർഥിയാക്കിയേക്കുമെന്ന അഭ്യൂഹങ്ങൾക്കിടയിലാണ് ദീപ്തി മേരി വർഗീസിനായി പോസ്റ്റർ പ്രിന്റ് തുടങ്ങിയത്.
കൊച്ചി നഗരത്തിലെ സ്വകാര്യ പ്രസ്സിൽ അച്ചടിച്ച പോസ്റ്ററുകളുടെ ദൃശ്യങ്ങളാണ് പുറത്തുവന്നത്. അനിശ്ചിതത്വം നിലനിൽക്കുന്ന സാഹചര്യത്തിൽ പോസ്റ്ററുകൾ അച്ചടിക്കുന്നത് നിർത്തിവയ്ക്കാൻ ദീപ്തി നിർദ്ദേശം നൽകി.സർവ്വം ദീപ്തം എന്ന ടാഗ് ലൈനോട് ആയിരുന്നു പോസ്റ്റർ തയ്യാറാക്കിയത്.









0 comments