ad
Deshabhimani

print edition ഡിസംബറിലെ റേഷൻ വിതരണം ചൊവ്വമുതൽ

RATION .jpg
വെബ് ഡെസ്ക്

Published on Nov 30, 2025, 12:00 AM | 1 min read

തിരുവനന്തപുരം: ക്രിസ്‌മസ്‌ പ്രമാണിച്ച്‌ ഡിസംബറിലെ റേഷനിൽ നീലക്കാർഡുകാർക്ക്‌ അഞ്ചുകിലോ അരിയും വെള്ളക്കാർഡുകാർക്ക്‌ പത്തുകിലോ അരിയും അധികം ലഭിക്കും. കിലോയ്‌ക്ക്‌ 10.90 രൂപ നിരക്കിലാണിത്‌. വിതരണം ചൊവ്വ മുതൽ ആരംഭിക്കും. എല്ലാ കാർഡുടമകൾക്കും ഒരു ലിറ്റർ മണ്ണെണ്ണയും നൽകും.


ഇ‍ൗ മാസം മുതൽ സപ്ലൈകോയിൽനിന്ന്‌ ലിറ്ററിന്‌ 319 രൂപ നിരക്കിൽ രണ്ട്‌ ലിറ്റർ വെളിച്ചെണ്ണ ഓരോ കാർഡിനും നൽകുന്നുണ്ട്‌. എല്ലാ മണ്ഡലങ്ങളിലുമുള്ള സഞ്ചരിക്കുന്ന സൂപ്പർമാർക്കറ്റിൽ സബ്‌സിഡി സാധനങ്ങളും ബ്രാൻഡഡ് നിത്യോപയോഗസാധനങ്ങളും ലഭിക്കും. ഓരോ കാർഡിനും 25 രൂപ നിരക്കിൽ 20 കിലോ പച്ചരിയോ പുഴുക്കലരിയോ നൽകുന്നുണ്ട്‌. വനിതകൾക്ക്‌ സബ്‌സിഡി ഇതര ഉൽപ്പന്നങ്ങൾക്ക് 10 ശതമാനംവരെ അധിക വിലക്കുറവുമുണ്ട്‌.


ആയിരം രൂപയ്‌ക്കുമേൽ സബ്‌സിഡി ഇതര സാധനങ്ങൾ വാങ്ങുന്നവർക്ക്‌ ഒരുകിലോ പഞ്ചസാര അഞ്ചുരൂപയ്‌ക്ക്‌ ലഭിക്കും. 500 രൂപയ്‌ക്കുമേൽ സബ്‌സിഡി സാധനങ്ങൾ വാങ്ങുന്നവർക്ക്‌ 250 ഗ്രാമിന്റെ ശബരി ഗോൾഡ് തേയില 25 ശതമാനം വിലക്കുറവിൽ നൽകും.

ഡിസംബർ 21 മുതൽ ജനുവരി ഒന്നുവരെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, എറണാകുളം, കോട്ടയം, തൃശൂർ എന്നിവിടങ്ങളിൽ പ്രത്യേക ക്രിസ്‌മസ് ചന്ത നടത്തും. താലൂക്കുതലത്തിൽ തെരഞ്ഞെടുത്ത സൂപ്പർമാർക്കറ്റുകളിലും ചന്തകളുണ്ടാകും. 250-ലധികം ഉൽപ്പന്നങ്ങൾക്ക് വിലക്കുറവും പ്രത്യേക ഓഫറുകളുമുണ്ടാകും.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home