ad
Deshabhimani

യുവാവിനെ വാട്ടർ ടാങ്കിന് മുകളിൽ നിന്ന് ചാടി ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി.

death
വെബ് ഡെസ്ക്

Published on May 20, 2025, 11:18 AM | 1 min read

ആമ്പല്ലൂർ: വാട്ടർ ടാങ്കിന് മുകളിൽ നിന്ന് ചാടി യുവാവിനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി.അളഗപ്പ നഗർ എൻടിസി മില്ലിൻ്റെ വളപ്പിലെ വാട്ടർ ടാങ്കിന് മുകളിൽ നിന്നാണ് ഉവാവ് ജീവനെടുക്കിയത്.വരാക്കര വാളിപ്പാടം ഏറണാടൻ വീട്ടിൽ സന്തോഷിൻ്റെ മകൻ ആദിത്യൻ (24) ആണ് മരിച്ചത്. തിങ്കളാഴ്ച രാത്രിയിലാണ് സംഭവം.


വരന്തരപ്പിള്ളിയിലെ സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ ജീവനക്കാരനായ ആദിത്യൻ ജോലിക്കഴിഞ്ഞ് വൈകിട്ട് എത്താതിരുന്നതോടെ സുഹൃത്തുക്കൾ പോലീസിൽ വിവരമറിയിച്ചിരുന്നു. തുടർന്ന് ആദിത്യൻ്റെ മൊബൈൽ ലൊക്കേഷൻ പരിശോധിച്ച് നടത്തിയ അന്വേഷണത്തിലാണ് ടാങ്കിൻ്റെ താഴെ മരിച്ച നിലയിൽ കണ്ടെത്തിയത്.


മൃതദേഹം ജില്ലാ ആശുപത്രിയിൽ. സംസ്കാരം ബുധനാഴ്ച രാവിലെ കുരിയച്ചിറ ശ്മശാനത്തിൽ. അമ്മ: ജയകുമാരി. സഹോദരി: ആവണി.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home