'ലീഗാണ് പറയുന്നത്, വീട്ടിൽ കേറി കയ്യും കാലും വെട്ടും'; കൊലവിളി പ്രസംഗവുമായി ലീഗ് നേതാവ്

മലപ്പുറം: മലപ്പുറം വളാഞ്ചേരിയിൽ കൊലവിളി പ്രസംഗവുമായി മുസ്ലിം ലീഗ് നേതാവ്. ലീഗ് പ്രവർത്തകർക്ക് നേരെ ഓങ്ങുന്ന കൈകൾ വെട്ടിമാറ്റുമെന്നാണ് വളാഞ്ചേരി നഗരസഭ മുൻ കൗൺസിലർ ശിഹാബുദീന്റെ പ്രസംഗം. പ്രവർത്തകർക്ക് എന്തെങ്കിലും സംഭവച്ചിൽ വീട്ടിൽ കയറി കയ്യും കാലും വെട്ടിമാറ്റാതെ ഈ പ്രസ്ഥാനം മുന്നോട്ടുപോകില്ലെന്നും ശിഹാബുദീൻ വെല്ലുവിളിച്ചു. പ്രസംഗത്തെ കയ്യടിച്ച് പ്രോത്സാഹിപ്പിക്കുകയായിരുന്നു ലീഗ് പ്രവർത്തകർ.
തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് ശേഷം ജില്ലയിൽ വ്യാപക അക്രമമാണ് ലീഗ്- യുഡിഎഫ് പ്രവർത്തകർ അഴിച്ചുവിടുന്നത്. പൊന്നാനി നഗരസഭ 51-ാം വാർഡിൽ എൽഡിഎഫ് പ്രവർത്തകയുടെ വീട് യുഡിഎഫ് പ്രവർത്തകർ കത്തിച്ചിരുന്നു. തിരൂരങ്ങാടിയിലും മേൽമുറിയിലും യുഡിഎഫ് ആക്രമണത്തിൽ എൽഡിഎഫ് പ്രവർത്തകർക്ക് പരിക്കേറ്റു. പോരൂർ പഞ്ചായത്ത് 18-ാം വാർഡിൽ തെരഞ്ഞെടുപ്പിൽ തോറ്റതിന്റെ പേരിൽ എൽഡിഎഫ് സ്ഥാനാർഥിയുടെ ഭർത്താവിന്റെ ബൈക്കും യുഡിഎഫുകാർ അടിച്ചുതകർത്തു.










0 comments