ad
Deshabhimani

കാണാതായ വയോധിക വെളളക്കെട്ടിൽ മരിച്ചനിലയിൽ

Murder
വെബ് ഡെസ്ക്

Published on May 15, 2026, 09:40 PM | 1 min read

കാട്ടാക്കട: കാണാതായ വയോധികയെ വെള്ളക്കെട്ടിൽ മരിച്ചനിലയിൽ കണ്ടെത്തി. പൂവച്ചൽ മുളമൂട് വലിയവിള സ്വദേശി ദേവകിയമ്മയുടെ (79) മൃതദേഹമാണ് വെള്ളി രാവിലെ കണ്ടെത്തിയത്. വാഴക്കൃഷിക്കായി വെള്ളം ശേഖരിക്കാൻ നിർമിച്ച ചെറിയ കുളത്തിലായിരുന്നു മൃതദേഹം.

​വ്യാഴംമുതൽ ദേവകിയമ്മയെ കാണാനില്ലായിരുന്നു. ബന്ധുക്കളും നാട്ടുകാരുംചേർന്ന് തിരച്ചിൽ നടത്തുന്നതിനിടെയാണ് വീടിന് അടുത്തുള്ള കുഴിയിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. ഇവർക്ക് നേരിയതോതിൽ മാനസികാസ്വാസ്ഥ്യം ഉണ്ടായിരുന്നതായി വീട്ടുകാർ പറഞ്ഞു.

അബദ്ധത്തിൽ വെള്ളക്കെട്ടിൽ വീണതാകാമെന്നാണ് പ്രാഥമിക നിഗമനം. പൊലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.




deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home