മുത്താനയിൽ വീട്ടമ്മയെ ഭർതൃവീട്ടിലെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി

കിളിമാനൂർ: മുത്താനയിൽ വീട്ടമ്മയെ ഭർതൃവീട്ടിലെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. മുത്താന ചരുവിള പുത്തൻ വീട്ടിൽ സുനിലിന്റെ ഭാര്യ ഷീബ (41) ആണ് മരണപ്പെട്ടത്. ഭർത്താവുമായുള്ള വാക്കുതർക്കത്തെ തുടർന്ന് കല്ലുവാതുക്കലുള്ള സ്വന്തം വീട്ടിലായിരുന്നു ഷീബ. ഇവിടെ നിന്നും ഇവരെ കാണാതായതിനെ തുടർന്ന് ഷീബയുടെ മാതാവ് പാരിപ്പള്ളി പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു.
ഇതിന് പിന്നാലെ നടത്തിയ തിരച്ചിലിലാണ് മുത്താനയുള്ള ഭർതൃവീട്ടിലെ കിണറ്റിൽ ഷീബയെ മരിച്ച നിലയിൽ കണ്ടെത്തിയത്. വിവരമറിഞ്ഞ് നാവായിക്കുളത്ത് നിന്നും അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസറുടെ നേതൃത്വത്തിലുള്ള ഫയർഫോഴ്സ് സംഘം സ്ഥലത്തെത്തി മൃതദേഹം കിണറ്റിൽ നിന്നും പുറത്തെടുത്തു.
തുടർന്ന് ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം പാരിപ്പള്ളി ഗവൺമെന്റ് മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി. മരണപ്പെട്ട ഷീബ-സുനിൽ ദമ്പതികൾക്ക് രണ്ട് മക്കളുണ്ട്. സംഭവത്തിൽ കല്ലമ്പലം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.










0 comments