ad
Deshabhimani

അമ്മയെയും രണ്ട് മക്കളയും കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി

death

പ്രതീകാത്മക ചിത്രം

വെബ് ഡെസ്ക്

Published on Apr 11, 2025, 11:56 AM | 1 min read

അഴീക്കോട്: മീൻകുന്ന് മമ്പറം പീടികയ്ക്ക് സമീപം അമ്മയെയും രണ്ട് മക്കളയും കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. മീൻകുന്ന് മമ്പറം പീടികയ്ക്ക് സമീപം മഠത്തിൽ ഹൗസിൽ ഭാമ (44), ശിവനന്ദ് (14,) അശ്വന്ത് (9) എന്നിവരാണ് മരിച്ചത്. ആത്മഹത്യാ ആണെന്നാണ് പ്രാഥമിക നിഗമനം.


വെള്ളി പുലർച്ചെയാണ് സംഭവം. മക്കളെ കിണറ്റിൽ എറിഞ്ഞതിനു ശേഷം അമ്മയും കിണറ്റിൽ ചാടിയതാണെന്ന് സംശയിക്കുന്നു. മൃതദേഹങ്ങൾ കണ്ണൂർ ഗവ. മെഡിക്കൽ കോളേജിലേക്ക് മാറ്റി. പുലർച്ചെ രണ്ടിന് ഇവരെ കാണാതായിരുന്നു . വീട്ടിൽ അമ്മയും സഹോദരിയും മാത്രമാണ് ഉണ്ടായിരുന്നത്.


രാവിലെ അയൽവാസികളും നാട്ടുകാരും ചേർന്ന് നടത്തിയ തിരച്ചിലിലാണ് കിണറ്റിൽ മൂന്നു പേരെയും മരിച്ച നിലയിൽ കണ്ടത്. വളപട്ടണം എസ് എച്ച് ഒ ബി കാർത്തിക്കിൻ്റെ നേതൃത്വത്തിൽ വളപട്ടണം പൊലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home