ad
Deshabhimani

തൊണ്ടയിൽ ഓംലറ്റും പഴവും കുടുങ്ങി; 52 കാരൻ മരിച്ചു

FOOD OMLETE
വെബ് ഡെസ്ക്

Published on Sep 23, 2025, 08:25 AM | 1 min read

കാസർകോട്: ഓംലറ്റും പഴവും തൊണ്ടയിൽ കുടുങ്ങി തൊഴിലാളി മരിച്ചു. ബദിയഡുക്ക ചുള്ളിക്കാന സ്വദേശിയും ബാറഡുക്കയിൽ താമസക്കാരനുമായ വിശാന്തി ഡിസൂസ (52) ആണ് മരിച്ചത്.കാസർകോട് ജനറൽ ആസ്പത്രിയിലെത്തിക്കുമ്പോഴേക്കും മരിച്ചിരുന്നു.


ബേള കട്ടത്തങ്ങാടിയിലെ വെൽഡിങ് സ്ഥാപനത്തിലെ തൊഴിലാളിയാണ്. അച്ഛൻ: പരേതനായ പൊക്കറായിൽ ഡിസൂസ. .ഞായറാഴ്ച വൈകിട്ട് വീടിനടുത്തുള്ള തട്ടുകടയിൽനിന്ന് ഓംലറ്റും പഴവും കഴിക്കുന്നതിനിടെ ഭക്ഷണം തൊണ്ടയിൽ കുടുങ്ങി ശ്വാസതടസ്സം ഉണ്ടാകുകയും കുഴഞ്ഞുവീഴുകയുമായിരുന്നു.


അമ്മ: ലില്ലി ഡിസൂസ. അവിവാഹിതനാണ്. ബദിയഡുക്ക പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു







deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home