തോട്ടം തൊഴിലാളി കുഴഞ്ഞുവീണ് മരിച്ചു

മൂന്നാർ: തോട്ടത്തില്‍ കൊളുന്ത് നുള്ളുന്നതിനിടെ തൊഴിലാളി കുഴഞ്ഞുവീണ് മരിച്ചു. കണ്ണൻ ദേവൻ കമ്പനി മാട്ടുപ്പെട്ടി എസ്റ്റേറ്റ് നെറ്റിമേട് ഡി വിഷനിൽ സരസ്വതി (53) ആണ് മരിച്ചത്. ശനി രാവിലെ 8.45ഓടെയാണ് സംഭവം.
കുഴഞ്ഞുവീണയുടൻ എസ്റ്റേറ്റ് ആശുപത്രിയിലും പിന്നീട് ടാറ്റ ജനറല്‍ ആശുപത്രിയിലും എത്തിച്ചെങ്കിലും മരിച്ചു. മൂന്നാര്‍ പൊലീസ് മേല്‍ നടപടികളെടുത്തു. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി അടിമാലി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. ഭര്‍ത്താവ്: ബേബി നായകം. മക്കൾ: രാജ, കാർത്തിക്.










0 comments