ബസിൽ കുഴഞ്ഞുവീണ യാത്രക്കാരി മരിച്ചു

WOMAN BUS.
വെബ് ഡെസ്ക്

Published on Aug 31, 2025, 01:27 PM | 1 min read

തൃശൂർ‌: തൃശൂരിൽ ബസിൽ കുഴഞ്ഞുവീണ യാത്രക്കാരി മരിച്ചു. അന്തിക്കാട് കുറ്റിമാവ് സ്വദേശി വന്നേരി വീട്ടിൽ ഗോപാലന്റെ മകൾ ലീന (56) ആണ് മരിച്ചത്. ഞായറാഴ്ച രാവിലെയാണ് സംഭവം.


ഇതേ ബസിൽ തന്നെ ഇവരെ കാഞ്ഞാണിയിലെ ആശുപത്രിയിലും തുടർന്ന് തൃശൂരിലെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും മരണം സംഭവിച്ചു. കണ്ടക്ടറും ബസിലുണ്ടായിരുന്ന മറ്റു യാത്രക്കാരും ചേർന്ന് ലീനയ്ക്ക് വെള്ളം നൽകിയിരുന്നു. കുറ്റുമാവിൽനിന്ന് സ്വകാര്യ ബസിൽ കയറിയ ലീന അന്തിക്കാട് ആൽ സെന്ററിൽ വച്ചാണ് അസ്വസ്ഥത പ്രകടിപ്പിച്ചത്.



deshabhimani section

Related News

View More
0 comments
Sort by

Home