ad
Deshabhimani

ആളൊഴിഞ്ഞ വീട്ടിലെ കിണറ്റിൽ മധ്യവയസ്കന്റെ മൃതദേഹം കണ്ടെത്തി

deadbody
വെബ് ഡെസ്ക്

Published on Oct 22, 2025, 10:28 PM | 1 min read

കൊല്ലം: കൊല്ലം കണ്ണനല്ലൂരിൽ ആളൊഴിഞ്ഞ വീട്ടിലെ കിണറ്റിൽ മധ്യവയസ്കന്റെ മൃതദേഹം കണ്ടെത്തി. ഫയർഫോഴ്സ് എത്തി മൃതദേഹം പുറത്തെടുത്തു. മയ്യനാട് താന്നി സ്വദേശി ജേക്കബ് (54) ആണ് മരിച്ചത്. പ്രദേശവാസികളാണ് കിണറ്റിൽ മൃതദേഹം കണ്ടെത്തിയത്. സംഭവത്തിൽ കൊട്ടിയം പൊലീസ് അന്വേഷണം തുടങ്ങി. മൃതദേഹം പാരിപ്പളളി മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടം നടത്തി.

മരണത്തിൽ ദുരൂഹതയുണ്ടോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.ആളൊഴിഞ്ഞ വീട്ടിൽ നാല് ദിവസമായി സ്കൂട്ടർ ഇരിക്കുന്നത് പ്രദേശവാസികളുടെ ശ്രദ്ധയിൽപ്പെട്ടിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് കിണറ്റിൽ മൃതദേഹം കണ്ടത്. പ്രദേശത്ത് കൂട്ടം കൂടിയുള്ള മദ്യപാനം പതിവാണെന്ന് നാട്ടുകാർ പറയുന്നു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home