ad
Deshabhimani

ബസിന് മുന്നിൽ കാറഭ്യാസം; യുവാവിന്റെ ലൈസൻസ് സസ്പെൻഡ് ചെയ്തു

car ksrtc.jpg
വെബ് ഡെസ്ക്

Published on Feb 03, 2026, 08:16 AM | 1 min read

കാസർകോട്: കെഎസ്ആർടിസി സൂപ്പർ ഫാസ്റ്റ് ബസിന് മുന്നിൽ അപകടകരമായി വാഹനമോടിച്ച് 12 കിലോമീറ്ററോളം ഗതാഗത തടസം സൃഷ്ടിച്ച കാർ ഡ്രൈവറുടെ ലൈസൻസ് സസ്പെന്റ്‌ ചെയ്യും. എടപ്പാൾ ഡ്രൈവർ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടിൽ അഞ്ചുദിവസത്തെ നിർബന്ധിത പരിശീലനവും നേടണം. ചെറുവത്തൂർ തിമിരിയിലെ ഷാഹിദ് ഷുഹൈലി (29) നെതിരെയാണ് നടപടി.


കോടതിയിൽ പിഴ ഒടുക്കേണ്ടതായും വരും. ഞായറാഴ്ച കാസർകോട് നിന്ന് കാഞ്ഞങ്ങാടേക്ക് വരികയായിരുന്ന ബസിനു മുന്നിലായിരുന്നു ഡ്രൈവറുടെ പ്രകടനം. ഇതിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. വീഡിയോ സഹിതം കെഎസ്ആർടിസി നൽകിയ പരാതിയിലാണ് നടപടി. കാഞ്ഞങ്ങാട് അസി. മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ പ്രവീൺ കുമാർ, കെ അഭിലാഷ് എന്നിവരാണ് നടപടിക്കായി ശുപാർശ ചെയ്തത്.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home