ad
Deshabhimani

DAILY WA

ദിവസവേതന നിയമനം: പൊതുവിദ്യാലയങ്ങളിൽ 
1:1 സംവരണ അനുപാതം ഉറപ്പാക്കണം

education
avatar
 ബിജോ ടോമി

Published on May 24, 2026, 04:28 AM | 1 min read

തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ അവധിയിൽ പ്രവേശിക്കുന്ന അധ്യാപകർക്കു പകരം ദിവസവേതന നിയമനം നടത്തുമ്പോൾ മെറിറ്റ്, സംവരണം എന്നിവയുടെ അനുപാതം 1 :1 തന്നെയാണെന്ന് ഉറപ്പാക്കണമെന്ന്‌ നിർദേശം. ഓരോ അക്കാദമിക്‌ വർഷവും ഉണ്ടാകുന്ന രണ്ടാമത്തെ ഒഴിവ് സംവരണം ചെയ്ത എസ്‌സി, എസ്‌ടി, ഒബിസി വിഭാഗത്തിൽ നികത്തണം. ഈ ഒഴിവുകളിൽ സംവരണ വിഭാഗക്കാരെ ലഭ്യമല്ലെങ്കിൽമാത്രം പൊതുവിഭാഗത്തിൽനിന്ന്‌ നികത്താം എന്ന്‌ നേരത്തേ തന്നെ നിർദേശം നൽകിയിരുന്നു.

ഇത്തരത്തിൽ പൊതുവിഭാഗക്കാരെ നിയമിച്ചാൽ പകരം തൊട്ടടുത്ത ഒഴിവ് വരുന്ന തസ്തിക സംവരണ വിഭാഗത്തിലേക്ക്‌ മാറ്റി മെറിറ്റ്, സംവരണം എന്നിവയുടെ അനുപാതം 1 :1 തന്നെയായി നിലനിർത്തണം. സംവരണം കൃത്യമായി പാലിക്കുന്നുണ്ടെന്ന് വിദ്യാഭ്യാസ ഓഫീസർമാർ പരിശോധിക്കണമെന്നും പൊതുവിദ്യാഭ്യാസ ഡയറക്‌ടറുടെ സർക്കുലറിൽ പറയുന്നു. ​ടെറ്റ് യോഗ്യതയുമായി ബന്ധപ്പെട്ട്‌ സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തിൽ സർക്കാർ ഉത്തരവ് പ്രകാരം പൂർണ യോഗ്യതയുള്ളവരെ മാത്രമേ ദിവസവേതനാടിസ്ഥാനത്തിൽ നിയമിക്കാവൂ. പ്രൈമറി സ്‌കൂൾ പ്രഥമാധ്യാപകർ അവധിയിൽ പ്രവേശിക്കുമ്പോഴും ദിവസവേതനത്തിൽ അധ്യാപകരെ നിയമിക്കണം.

അധിക എൽപിഎസ്‌ടി–യുപിഎസ്‌ടി തസ്തികയിൽ അധ്യാപകർ ജോലി ചെയ്യുന്നുണ്ടെങ്കിൽ പ്രഥമാധ്യാപകരുടെ ഒഴിവിൽ നിയമനം വേണ്ട. സർക്കാർ സ്‌കൂളുകളിൽ താൽക്കാലിക നിയമനം നടത്തുമ്പോൾ തദ്ദേശ സ്ഥാപനത്തിലെ വിദ്യഭ്യാസ സ്ഥിരംസമിതി പ്രധിനിധി അഭിമുഖത്തിൽ പങ്കെടുക്കണം. ജില്ലാ പഞ്ചായത്തിനു കീഴിലെ സർക്കാർ ഹൈസ്‌കൂളുകൾ ആണെങ്കിൽ ജില്ലാ പഞ്ചായത്ത്‌ വിദ്യാഭ്യാസ പ്രതിനിധിയാണ്‌ അഭിമുഖത്തിൽ പങ്കെടുക്കേണ്ടത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home