Deshabhimani

ഡീസോൺ കലോത്സവത്തിൽ അക്രമം: 3 കെഎസ്‌യു നേതാക്കൾക്കൂടി അറസ്‌റ്റിൽ

ksu attack mala
വെബ് ഡെസ്ക്

Published on Jan 31, 2025, 03:38 PM | 1 min read

മാള: കലിക്കറ്റ്‌ സർവകലാശാലാ ഡി സോൺ കലോത്സവത്തിലെ അപാകം സംബന്ധിച്ച്‌ പരാതി ഉന്നയിക്കാനെത്തിയ മത്സരാർഥികളേയും എസ്‌എഫ്‌ഐ പ്രവർത്തകരേയും കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ മൂന്ന്‌ കെഎസയുക്കാർ കൂടി അറസ്‌റ്റിൽ. ഇതൊടെ കേസിൽ ആറു പ്രതികൾ അറസ്‌റ്റിലായി. കെഎസ്‌യു ജില്ലാ ജനറൽ സെക്രട്ടറിമാരായ ആദിത്യൻ, സാരംഗ്‌, കേരളവർമ യൂണിറ്റ്‌ പ്രസിഡന്റ്‌ അക്ഷയ്‌ എന്നിവരെയാണ്‌ വെള്ളിയാഴ്‌ച മാള പൊലീസ്‌ അറസ്‌റ്റ്‌ ചെയ്‌തത്‌. ഇവരെ ചാലക്കുടി ഒന്നാംക്ലാസ്‌ മജിസ്‌ട്രേറ്റ്‌ കോടതി റിമാൻഡ്‌ ചെയ്‌തു.


കെഎസ്‌യു ജില്ലാ പ്രസിഡന്റ്‌ ഗോകുൽ ഗുരുവായൂർ (27), കെഎസ്‌യു സംസ്ഥാന ട്രഷറർ സച്ചിൻ (26), സംസ്ഥാന എക്സിക്യൂട്ടീവ് അംഗം സുദേവ് (31) എന്നിവരെ നേരത്തെ അറസ്‌റ്റ്‌ ചെയ്‌തിരുന്നു. വധശ്രമത്തിന് ഉൾപ്പെടെ കേസെടുത്തിട്ടുണ്ട്‌. മറ്റു പ്രതികൾക്കായി അന്വേഷണം ഊർജിതമാക്കി.


മാള ഹോളി ഗ്രേസ്‌ കോളേജിൽ നടന്ന കലോത്സവത്തിനിടെ ചൊവ്വ പുലർച്ചെയാണ്‌ കെഎസ്‌യു അക്രമം. ആക്രമണത്തിൽ കേരളവർമ കോളേജിലെ എസ്‌എഫ്‌ഐ യൂണിറ്റ്‌ സെക്രട്ടറി ചെറുതുരുത്തി ചാത്തമുണ്ടത്ത്‌ ആശിഷ്‌ കൃഷ്‌ണ, യൂണിറ്റ്‌ കമ്മിറ്റി അംഗം ഫിദൽ കാസ്‌ട്രോ, . യൂണിവേഴ്‌സിറ്റി യൂണിയൻ കൗൺസിലർ അഗ്നിവേശ്‌ എന്നിവർക്ക്‌ ഗുരുതരമായി പരിക്കേറ്റിരുന്നു. തൃശൂർ കേരളവർമ കോളേജ്‌ ചെയർപേഴ്‌സൺ ഗോപിക നന്ദന, വന്ദന എന്നിവർക്കും പരിക്കേറ്റിരുന്നു. ഇരുമ്പുപൈപ്പടക്കം മാരകായുധങ്ങളുമായാണ്‌ ആക്രമണം.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home