ad
Deshabhimani

ചുഴലിക്കാറ്റ് ശക്തിപ്രാപിക്കുന്നു; ജാഗ്രത നിർദേശം: മത്സ്യബന്ധന വിലക്ക് തുടരും

tide alert
വെബ് ഡെസ്ക്

Published on Oct 27, 2025, 07:45 AM | 3 min read

തിരുവനന്തപുരം : ബം​ഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ചുഴലിക്കാറ്റ് ശക്തി പ്രാപിക്കുന്നതായി കേന്ദ്ര കാലാവസ്ഥ വകുപ്പ്. 'മൊൻ ത' ചുഴലിക്കാറ്റ് ആന്ധ്ര തീരത്തേക്ക് നീങ്ങുന്നതിനാൽ ആന്ധ്രയിലും തെക്കൻ ഒഡിഷ തീരത്തും ജാ​ഗ്രത നിർദേശം പുറപ്പെടുവിച്ചു. കേരള - ലക്ഷദ്വീപ്- കർണാടക തീരങ്ങളിൽ മത്സ്യബന്ധനത്തിനുള്ള വിലക്ക് തുടരും. വ്യാഴാഴ്ച വരെയാണ് മത്സ്യബന്ധനവിലക്ക്. മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 60 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.


പ്രത്യേക ജാഗ്രത നിർദേശം


തെക്കു കിഴക്കൻ ബംഗാൾ ഉൾക്കടൽ, അതിനോട് ചേർന്ന മധ്യ കിഴക്കൻ ബംഗാൾ ഉൾക്കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 50 മുതൽ 60 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 70 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.

തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ, അതിനോട് ചേർന്ന തെക്കു കിഴക്കൻ ബംഗാൾ ഉൾക്കടൽ, മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ, തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ, അതിനോട് ചേർന്ന തെക്കു കിഴക്കൻ ബംഗാൾ ഉൾക്കടൽ, മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 60 മുതൽ 70 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 80 കിലോമീറ്റർ വരെയും വേഗതയിൽ കാറ്റിന് ശക്തി പ്രാപിക്കാൻ സാധ്യത.


മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ, അതിനോട് ചേർന്ന വടക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 80 മുതൽ 90 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 100 കിലോമീറ്റർ വരെയും 28 രാവിലെയോടുകൂടി 90 കിലോമീറ്റർ മുതൽ 100 കിലോമീറ്റർ വരെ വേഗതയിൽ കാറ്റിന് ശക്തി പ്രാപിക്കാൻ സാധ്യത.


ആന്ധ്രാപ്രദേശ് തീരം


ആന്ധ്രപ്രദേശ്, യാനം തീരങ്ങളിൽ 35- 45 kmph വരെയും ചില അവസരങ്ങളിൽ 55 kmph വരെയും വേഗതയിൽ ശക്തമായ കാറ്റും മോശം കാലാവസ്ഥയും നിലനിൽക്കുന്നു.
27 രാവിലെ മുതൽ 45 - 55 kmph വരെയും ചില അവസരങ്ങളിൽ 65 kmph വരെയും; 28രാവിലെ മുതൽ 60 - 70 kmph വരെയും ചില അവസരങ്ങളിൽ 80 kmph വരെയും; 28 വൈകുന്നേരം മുതൽ 29 രാവിലെ വരെ 90 - 100 kmph വരെയും ചില അവസരങ്ങളിൽ 110 kmph വരെയും കാറ്റിന്റെ വേഗത കൂടാനും;
29 ഉച്ചയോട് കൂടി 60 - 70 kmph വരെയും ചില അവസരങ്ങളിൽ 80 kmph വരെയും; 29 വൈകുന്നേരത്തോടെ 45 - 55 kmph വരെയും ചില അവസരങ്ങളിൽ 65 kmph വരെയും കാറ്റിന്റെ വേഗത ക്രമേണ കുറയാനും സാധ്യത.


ഒഡീഷ തീരം


ഒഡീഷ തീരത്ത്‌ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 55 കിലോമീറ്റർ വരെയും ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യത. കാറ്റിന്റെ വേഗത 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 65 കിലോമീറ്റർ വരെയും വർധിക്കാനും, 29 വരെ തെക്കൻ ഒഡീഷ തീരത്തും സമീപ കടൽപ്രദേശങ്ങളിലും കാറ്റിന്റെ വേഗത മണിക്കൂറിൽ 60 മുതൽ 70 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 80 കിലോമീറ്റർ വരെയും വീശുന്ന ശക്തമായ കാറ്റായി മാറാനും സാധ്യതയുണ്ട്. അതിനുശേഷം 29 വൈകുന്നേരം കാറ്റിന്റെ വേഗത മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 65 കിലോമീറ്റർ വരെയും തുടർന്ന് ക്രമേണ കുറയാനും സാധ്യത. 29 രാവിലെ വരെ വടക്കൻ ഒഡീഷ തീരത്ത്‌ കാറ്റിന്റെ വേഗത മണിക്കൂറിൽ 50 മുതൽ 60 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 70 കിലോമീറ്റർ വരെയും ശക്തമായ കാറ്റിന് സാധ്യത. തുടർന്ന് 40 മുതൽ 50 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 60 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശാനും പിന്നീട് ക്രമേണ കുറയാനും സാധ്യതയുണ്ട്.


മധ്യ കിഴക്കൻ അറബിക്കടൽ അതിനോട് ചേർന്ന തെക്കു കിഴക്കൻ അറബിക്കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 65 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിന് സാധ്യത.

വടക്കു കിഴക്കൻ അറബിക്കടൽ, മഹാരാഷ്ട്ര തീരം, ഗുജറാത്ത് തീരം

വടക്കു കിഴക്കൻ അറബിക്കടൽ, മഹാരാഷ്ട്ര തീരം, ഗുജറാത്ത് തീരം എന്നിവിടങ്ങളിൽ ഇന്നും നാളെയും മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.


തമിഴ്‌നാട് തീരം


തമിഴ്‌നാട് തീരം, പുതുച്ചേരി തീരം, ഗൾഫ് ഓഫ് മന്നാർ, കന്യാകുമാരി പ്രദേശം എന്നിവിടങ്ങളിൽ 30 വരെ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.


തമിഴ്‌നാട് തീരം, പുതുച്ചേരി തീരം, ഗൾഫ് ഓഫ് മന്നാർ, കന്യാകുമാരി പ്രദേശം എന്നിവിടങ്ങളിൽ 28 വരെ മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 65 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.


ആഴക്കടലിൽ മത്സ്യബന്ധനം നടത്തുന്നവർ എത്രയും വേഗം തന്നെ ഏറ്റവും അടുത്തുള്ള തീരത്തേക്ക് മടങ്ങണമെന്ന് നിർദേശിക്കുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home