ad
Deshabhimani

സൈബർ ആക്രമണം: ശ്രീനാദേവി കുഞ്ഞമ്മയ്ക്കെതിരെ അതിജീവിത പരാതി നൽകി

Sreenadevi Kunjamma
വെബ് ഡെസ്ക്

Published on Jan 13, 2026, 08:55 PM | 1 min read

തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ പ്രതിയായ പീഡനക്കേസിലെ അതിജീവിതയെ സൈബറിടങ്ങളിൽ വേട്ടയാടി കോൺഗ്രസ്‌ പ്രവർത്തകർ. കടുത്ത അധിക്ഷേപത്തിനും സൈബർ ആക്രമണത്തിനുമെതിരെ അതിജീവിത മുഖ്യമന്ത്രിക്ക്‌ പരാതി നൽകി. പത്തനംതിട്ടയിലെ കോൺഗ്രസ്‌ നേതാവും ജില്ലാ പഞ്ചായത്ത്‌ അംഗവുമായ ആർ ശ്രീനാദേവി കുഞ്ഞമ്മയുടെ പേര്‌ എടുത്തു പറഞ്ഞാണ്‌ പരാതി.


സമൂഹമാധ്യമങ്ങളിലൂടെയാണ്‌ ശ്രീനാദേവി കുഞ്ഞമ്മ അതിജീവിതയെ അധിക്ഷേപിക്കുന്നത്‌. രാഹുൽ മാങ്കൂട്ടത്തിൽ നിരപരാധിയാണെന്നും അതിജീവിതനാണെന്നും കള്ളക്കഥകൾ ചമയ്‌ക്കുകയാണെന്നും ശ്രീനാദേവി കുഞ്ഞമ്മ പറയുന്നു. ഒരു ജനപ്രതിനിധി ഇത്തരത്തിൽ പെരുമാറുന്നത് തെറ്റാണെന്നും അവർക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യണമെന്നും അതിജീവിത പരാതിയിൽ ആവശ്യപ്പെട്ടു. കേരള പൊലീസിൽ തനിക്കുമാത്രമല്ല സത്യം വിളിച്ചുപറയുന്ന സ്‌ത്രീകൾക്കെല്ലാം വിശ്വാസമാണ്‌. ഐഡന്റിറ്റി വെളിപ്പെടുത്തുന്ന തരത്തിൽ പോസ്റ്റുകൾ ഇട്ടവർക്കെതിരെയും കേസെടുക്കണം.


പീഡന പരാതിയിൽ അന്വേഷണം നേരിടുന്ന രാഹുൽ മാങ്കൂട്ടത്തിലിനെ വെള്ളപൂശാൻ അതിജീവിതയെ മോശക്കാരിയായി ചിത്രീകരിച്ച്‌ കോൺഗ്രസ്‌ സൈബർ വിഭാഗം വ്യാപകമായി പ്രചാരണം നടത്തുന്നുണ്ട്‌. രാഹുലിനെ കോൺഗ്രസ്‌ സംരക്ഷിക്കില്ല എന്ന്‌ നേതാക്കൾ പറയുമെങ്കിലും അവർ രഹസ്യമായി പിന്തുണ നൽകുകയും പ്രവർത്തകർ പരസ്യമായി സംരക്ഷണം ഏറ്റെടുക്കുന്നുമുണ്ട്‌.






deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home