ad
Deshabhimani

അതിജീവിതയെ അധിക്ഷേപിച്ച കേസ്: മഹിളാ കോണ്‍ഗ്രസ് നേതാവ് രഞ്ജിത പുളിക്കൻ അറസ്റ്റിൽ

ranjitha pulikkan rahul mamkootathil
വെബ് ഡെസ്ക്

Published on Jan 16, 2026, 03:35 PM | 1 min read

തിരുവനന്തപുരം : രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ പീഡനത്തിന് ഇരയായ അതിജീവിതയെ അധിക്ഷേപിച്ച കേസിൽ മഹിളാ കോൺഗ്രസ് പത്തനംതിട്ട ജില്ലാ സെക്രട്ടറി രഞ്ജിത പുളിയ്ക്കൻ അറസ്‌റ്റിൽ. രാഹുൽ മാങ്കൂട്ടത്തിരായ മൂന്നാമത്തെ ബലാത്സംഗക്കേസിലെ അതിജീവിതയുടെ ഐഡന്റിറ്റി വെളിപ്പെടുത്തുകയും അധിക്ഷേപിക്കുകയും ചെയ്ത കേസിലാണ് നടപടി.


രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ആദ്യ കേസിലെ അതിജീവിതയെ അപമാനിച്ച കേസിലും രഞ്ജിതാ പുളിക്കൻ പ്രതിയാണ്. ആറ് പേർക്കെതിരെയാണ് അന്ന് സൈബർ പൊലീസ് നേരത്തെ കേസെടുത്തത്. രഞ്ജിതാ പുളിക്കനാണ് ഒന്നാം പ്രതി. അഞ്ചാം പ്രതി രാഹുൽ ഈശ്വര്‍ ഈ കേസിലാണ് അറസ്റ്റിലായത്. കേസിൽ തിരുവനന്തപുരം സെഷന്‍സ് കോടതി ഉപാധികളോടെ രഞ്ജിതയ്ക്ക് ജാമ്യം നൽകിയിരുന്നു


രാഹുലിനെതിരെ മൂന്നാം ബലാത്സംഗ പരാതി ഉയര്‍ന്നതോടെ രഞ്ജിത അതിജീവിതയെ അധിക്ഷേപിച്ച് വീണ്ടും രംഗത്തുകയായിരുന്നു. അതിജീവിത നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു ഇവര്‍ക്കെതിരെ കേസെടുത്തത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home