ad
Deshabhimani

പി കെ ശ്രീമതിക്കെതിരെയുള്ള സൈബര്‍ ആക്രമണം:

print edition സംഘപരിവാർ അപരിഷ്കൃതസമൂഹം: മഹിളാ അസോസിയേഷന്‍

AIDWA.jpg
വെബ് ഡെസ്ക്

Published on Apr 27, 2026, 12:01 AM | 1 min read

തിരുവനന്തപുരം: ജനാധിപത്യ മഹിളാ അസോസിയേഷന്‍ അഖിലേന്ത്യ പ്രസിഡന്റ് പി കെ ശ്രീമതിക്കെതിരെ സംഘപരിവാർ നടത്തുന്ന സൈബർ ആക്രമണത്തെ പുച്ഛിച്ചു തള്ളുന്നെന്ന് അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷൻ.


മുൻ ഐപിഎസ് ഓഫീസറും ബിജെപി കൗൺസിലറുമായ ആർ ശ്രീലേഖയുടെ പേരിൽ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന കാര്‍ഡുകളിലാണ് തയ്യൽ ടീച്ചറെന്ന് അധിക്ഷേപരൂപത്തിൽ പരാമര്‍ശിക്കുന്നത്. തൊഴിലിന്റെ മഹാത്മ്യം മനസ്സിലാക്കാത്ത അപരിഷ്കൃതരായ സമൂഹമാണ് സംഘപരിവാറെന്ന് തെളിയിക്കുന്നതാണ് ഇപ്പോഴത്തെ സൈബർ ആക്രമണം.


മുമ്പൊരു ചാനൽ ചർച്ചയിൽ കെ കെ ശൈലജയെ ഇത്തരത്തിൽ ഇകഴ്‌ത്തിക്കാണിക്കാനുള്ള ശ്രമം സംഘപരിവാർ നടത്തിയിട്ടുണ്ട്. യുഡിഎഫും സമാനമായ രീതിയിലുള്ള അധിക്ഷേപം നടത്തുന്നുണ്ട്.


എന്നാൽ, ഈ രണ്ട് സന്ദർഭങ്ങളിലും തയ്യൽ ടീച്ചർ എന്നതിലെ കുഴപ്പം എന്താണെന്നാണ് ഇരുവരും പ്രതികരിച്ചത്. ഇന്ത്യയിലെയും കേരളത്തിലെയും സ്ത്രീപക്ഷ പോരാട്ടങ്ങൾക്ക് നേതൃത്വം നൽകുന്നയാളാണ്‌ പി കെ ശ്രീമതി. ആരോഗ്യമന്ത്രിയായും എംപിയായും മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. ഇതെല്ലാം വിലകുറച്ച്‌ കാണിക്കാനുള്ള സംഘപരിവാര്‍ ശ്രമങ്ങളെ ജനാധിപത്യ കേരളം പുച്ഛിച്ച് തള്ളുമെന്ന് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് കെ എസ് സലീഖയും സെക്രട്ടറി സി എസ് സുജാതയും പ്രസ്താവനയില്‍ പറഞ്ഞു.




deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home