ad
Deshabhimani

കെ ജെ ഷൈനിനെതിരായ അധിക്ഷേപം: കോൺഗ്രസ് നേതാവ് ഗോപാലകൃഷ്ണൻ അറസ്റ്റിൽ

cyber attak
വെബ് ഡെസ്ക്

Published on Oct 15, 2025, 03:42 PM | 1 min read

കൊച്ചി: സിപിഐ എം നേതാവ് കെ ജെ ഷൈനിനെതിരെ സോഷ്യൽ മീഡിയയിൽ അധിക്ഷേപ പ്രചാരണം നടത്തിയ പറവൂരിലെ കോൺ​ഗ്രസ് നേതാവ് സി കെ ​ഗോപാലകൃഷ്ണനെ പൊലീസ് അറസ്റ്റ് ചെയ്തു. എറണാകുളം റൂറൽ സൈബർ പൊലീസാണ് ഗോപാലകൃഷ്ണനെ അറസ്റ്റ് ചെയ്തത്. പിന്നീട് ഇയാളെ ജാമ്യത്തിൽ വിട്ടു.


കേസിൽ ഒന്നാംപ്രതിയാണ് ഗോപാലകൃഷ്ണൻ. കേസുമായി ബന്ധപ്പെട്ട് നേരത്തെ ഇയാളുടെ മൊബൈൽ ഫോൺ പ്രത്യേക അന്വേഷകസംഘം പിടിച്ചെടുത്തിരുന്നു. അപവാദ പ്രചാരണം നടത്തിയ ​ഗോപാലകൃഷ്ണന്റെ ഫെയ്‌സ്ബുക്ക് അക്കൗണ്ട് മെറ്റ നീക്കുകയും ചെയ്തു. അക്കൗണ്ട് നീക്കണമെന്നാവശ്യപ്പെട്ട് അന്വേഷകസംഘം മെറ്റയ്ക്ക് കത്ത് നൽകിയതിന് പിന്നാലെയാണ് നടപടി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home