ad
Deshabhimani

മാങ്കൂട്ടത്തിലിന്റെ അറസ്റ്റ്: അതിജീവിതക്കെതിരെ സെെബർ ആക്രമണം

RAHUL _SURVIVOR CYBER ATTACK
വെബ് ഡെസ്ക്

Published on Jan 11, 2026, 04:08 PM | 1 min read

തിരുവനന്തപുരം: ബലാ‍ത്സം​ഗ കേസിൽ രാഹുൽ മാങ്കൂട്ടത്തിലിനെ അന്വേഷണ സം​ഘം അറസ്റ്റ് ചെയ്തതിന് പിന്നാലെ അതിജീവിതക്കെതിരെ സോഷ്യൽ മീഡിയയിൽ സെെബർ ആക്രമണം. ​ഗുരുതര‌ ആരോപണങ്ങൾ ഉയർന്നതിന്റെ പേരിൽ ഇന്ന് പുലർച്ചെയാണ് മാങ്കൂട്ടത്തിലിനെ അന്വേഷണം സംഘം പാലക്കാട് നിന്നും അറസ്റ്റ് ചെയ്യുകയുണ്ടായത്. എന്നാൽ തുടർന്ന് മാങ്കൂട്ടത്തെ അനുകൂലിക്കുന്ന സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ വഴി അതിജീവിതക്കെതിരെ സെെബർ ശക്തമായ ആക്രമണം ആരംഭിക്കുകയായിരുന്നു.


സ്വയം വരുത്തി വച്ച പ്രശ്നം എന്ന നിലയ്ക്കടക്കം നിരവധി കമന്റുകളാണ് ഇവരെ ആക്രമിക്കാനായി നിരന്തരം ഉണ്ടാകുന്നത്. മുമ്പ് രാഹുലിനെ മറ്റൊരു ബലാത്സം​ഗ കേസിൽ അറസ്റ്റ് ചെയ്തപ്പോഴും വലിയ ആക്രമണം സമൂഹമാധ്യമം വഴി തുടർന്നിരുന്നു ഇതിന്റെ പേരിൽ ചിലർക്കെതിരെ പൊലീസ് നടപടിയുമുണ്ടായി. തുടർന്നാണ് പുതിയ കേസിലും ഇത്തരത്തിൽ സെെബർ ആക്രമണം തുടരുന്നത്



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home