ad
Deshabhimani

അശ്ലീല, വർ​ഗീയ കമന്റുകൾ; വീണാ ജോർജിനെതിരെ കോൺ​ഗ്രസിന്റെ സൈബർ ആക്രമണം

veena george

വീണാ ജോര്‍ജിന്‍റെ പോസ്റ്റിന് താഴെ വന്ന അശ്ലീ കമന്‍റുകള്‍(ഇടത്), വീണാ ജോര്‍ജ് തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ (വലത്)

വെബ് ഡെസ്ക്

Published on Apr 03, 2026, 02:32 PM | 1 min read

തിരുവനന്തപുരം: ആരോ​ഗ്യമന്ത്രിയും ആറന്മുള എൽഡിഎഫ് സ്ഥാനാർഥിയുമായ വീണാ ജോർജിനെതിരെ അതിരൂക്ഷ സൈബർ ആക്രമണവുമായി കോൺ​ഗ്രസ് സൈബർ അനുകൂലികൾ. അങ്ങേയറ്റം അശ്ലീലതയോടും ലൈം​ഗികത കലർന്ന അറപ്പുളവാക്കുന്ന കമന്റുകളാണ് ഫേക്ക് ഐഡികളിൽ നിന്നും രേഖപ്പെടുത്തുന്നത്. കൂട്ടത്തിൽ വർ​ഗീയ പരാമർശങ്ങളും നടത്തുന്നവരുണ്ട്. തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി പങ്കുവെയ്ക്കുന്ന ചിത്രങ്ങൾക്കും വീഡിയോയ്ക്കും താഴെയാണ് കോൺ​ഗ്രസ് സൈബർ അനുകൂലികൾ മോശമായി കമന്റിടുന്നത്.


സംഭവത്തിൽ ചീഫ് തെരഞ്ഞെടുപ്പ് കമ്മീഷണർക്കും ജില്ലാ ഭരണകൂടത്തിനും പരാതി നൽകുമെന്ന് സിപിഐ എം അറിയിച്ചു. കമൻ്റുകളുടെ സ്ക്രീൻഷോട്ടുകളും അക്കൗണ്ടുകളുടെ ലിങ്കുകളും അടക്കം കൈമാറും. പോസ്റ്റുകളിൽ നിറയെ അശ്ലീലവും വർഗീയവും ലൈംഗിക ചുവയുള്ളതുമായ കമൻ്റുകളും നിറയുന്നതിന്റെ അടിസ്ഥാനത്തിലാണ് പരാതി നൽകാനൊരുങ്ങുന്നത്.


കമൻ്റ് വരുന്ന അക്കൗണ്ടുകളിൽ പലതും ഫേക്ക് അക്കൗണ്ടുകളാണ്. മുൻപും സമാന രീതിയിൽ വീണാ ജോർജിനെതിരെ കോൺ​ഗ്രസിൽ നിന്നും സൈബർ ആക്രമണം നടത്തിയിരുന്നു. നേരിട്ടുള്ള ആക്രമണങ്ങൾക്ക് പുറകെയാണ് സൈബർ ആക്രമണവുമായി കോൺ​ഗ്രസ് അനുകൂലികൾ രം​ഗത്ത് വന്നിരിക്കുന്നത്.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home