ക്രൂസ് കോമ്രേഡ് സാഹിത്യ പുരസ്കാരം കെ ആർ അജയന്

കൊച്ചി : അംഗീകൃത വിദേശയാത്രാ സംരംഭമായ ക്രൂസ് കോമ്രേഡ് ഇന്റർനാഷണൽ പ്രൈവറ്റ് ലിമിറ്റഡിന്റെ ഈ വർഷത്തെ സാഹിത്യ പുരസ്കാരം ദേശാഭിമാനി അസിസ്റ്റന്റ് എഡിറ്റർ കെ ആർ അജയന്. 25,000 രൂപയും ഫലകവും പ്രശസ്തിപത്രവുമാണ് പുരസ്കാരം. 22ന് രാവിലെ 10ന് എറണാകുളം ഗ്രാൻഡ് ഹോട്ടലിലെ ക്രൂസ് കോൺക്ലേവിൽ പ്രൊഫ. ഗോപിനാഥ് മുതുകാട് പുരസ്കാരം സമ്മാനിക്കും. മുൻവർഷത്തെ ജേതാവ് ജോൺ സാമുവൽ പ്രശസ്തിപത്രം കൈമാറും. ഡോ. പ്രമോദ് പയ്യന്നൂർ, അനീഷ് രവി, മുരുകൻ കാട്ടാക്കട, ദീപ്തി വർമ എന്നിവരടങ്ങിയ ജൂറിയാണ് ജേതാവിനെ തെരഞ്ഞെടുത്തത്.
ക്രൂസ് കോമ്രേഡ് ബ്രാൻഡ് അംബാസിഡറും സിനിമ, സീരിയൽ കലാകാരനുമായ അനീഷ് രവിയുടെ അധ്യക്ഷതയിൽ ഫെബ്രുവരി 21 മുതൽ ചേരുന്ന കോൺക്ലേവ് പ്രൊഫ. ഗോപിനാഥ് മുതുകാട് ഉദ്ഘാടനം ചെയ്യും. കവി മുരുകൻ കാട്ടാക്കട, സാഹിത്യകാരൻ ജോൺ സാമുവൽ,
എഴുത്തുകാരൻ ടി ജെ ജോസഫ്, റോയൽ കരീബിയൻ ക്രൂസ് പ്രതിനിധി കിരൺ പ്രകാശ് എന്നിവർ പ്രത്യേക അതിഥികളായി പങ്കെടുക്കും.










0 comments