print edition മുഖ്യമന്ത്രിയുടെ ലഹരിക്കൂട്ട്; ഫോണുകളിലെ നിർണായക വിവരങ്ങൾ നശിപ്പിച്ചു

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ സോഷ്യൽ മീഡിയ കോ ഓർഡിനേറ്റർ മുഖ്യപ്രതിയായ എംഡിഎംഎ കേസിൽ, പ്രതികളുടെ ഫോണിലെ നിർണായക വിവരങ്ങൾ നശിപ്പിച്ചു. പ്രതി മുഹമ്മദ് ഹുസൈനിൽനിന്ന് പിടിച്ചെടുത്ത ഐ ഫോണിലെയും വിവാ ഫോണിലെയും ചാറ്റുകളും ശബ്‌ദസന്ദേശങ്ങളുമാണ് നശിപ്പിച്ചത്.
അറസ്റ്റിലാകുന്നതിന് തലേന്ന് ഹുസൈൻ പ്രമുഖനെ വിളിച്ചിരുന്നു. ഇതിന്റെ തെളിവുകളും ഇല്ലാതാക്കി. ഫോണുകൾ കോടതിക്ക് കൈമാറാതെ 20 ദിവസം പൊലീസ് രഹസ്യമായി സൂക്ഷിച്ചു. ഇൗ സമയത്താണ് മുഖ്യമന്ത്രിയിലേക്കടക്കം നീളുന്ന തെളിവുകൾ നശിപ്പിച്ചതെന്നാണ് വിവരം. ഫോണുകൾ ഫോറൻസിക് പരിശോധനക്കയച്ചു എന്ന് പറയുന്നെങ്കിലും എല്ലാ ഫോണുകളും കൈമാറിയിട്ടില്ല.
അറസ്റ്റിലായ ഹുസൈൻ, സലാം, അബ്ബാസ് എന്നിവരിൽനിന്ന് ആഗസ്‌ത് ഒന്പതിന് ഏഴ് ഫോണാണ് പിടിച്ചെടുത്ത്. ഇത്തരം കേസുകളിൽ ഫോൺ ഉടൻ സീൽ ചെയ്‌ത് കോടതിക്ക് കൈമാറേണ്ടതാണ്. തുടർന്ന് ഫോറൻസിക് പരിശോധന നടത്തണം. പിടിയിലായ ദിവസം ഹുസൈന് മുഖ്യമന്ത്രിയുമായി ബന്ധം തെളിയിക്കുന്ന വിവരം ഫോണിൽനിന്ന് കിട്ടിയിരുന്നു. എന്നാൽ കൂടുതൽ അന്വേഷണം നടന്നില്ല.
മയക്കുമരുന്ന് വ്യാപാരത്തിനിടെ ഹുസൈൻ നിരവധി തവണ മുഖ്യമന്ത്രിയുടെ വീട്ടിലും ഓഫീസിലും എത്തിയിരുന്നു. ഫോൺവഴിയും ബന്ധപ്പെട്ടു. കൂടുതലും വാട്‌സാപ്പ് കാളുകളാണ്. ഇതേക്കുറിച്ച് ആദ്യം പൊലീസിന് വിവരം ലഭിച്ചെങ്കിലും ഉന്നത ഇടപെടലിൽ ഇൗ വിവരങ്ങൾ ഒഴിവാക്കി.










0 comments