ad
Deshabhimani

ക്രോസ് ട്രാവൽ സാഹിത്യ പുരസ്കാരം കെ ആർ അജയന്

k r ajayan
വെബ് ഡെസ്ക്

Published on Apr 04, 2026, 04:06 PM | 1 min read

തിരുവനന്തപുരം : ബംഗളൂരു ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന പ്രമുഖ യാത്രാ ഓർഗനൈസിങ് ഗ്രൂപ്പായ ക്രോസ് കണക്ഷൻസ് ട്രാവൽസിൻ്റെ ഈ വർഷത്തെ ക്രോസ് ട്രാവൽ പുരസ്കാരം സഞ്ചാര സാഹിത്യകാരനും ദേശാഭിമാനി ന്യൂസ് എഡിറ്ററുമായ കെ ആർ അജയന്. "ചിനാറിൽ ഇളംമഞ്ഞ വെയിൽ " എന്ന യാത്രാവിവരണ കൃതിക്കാണ് പുരസ്കാരം. 22222 രൂപയും പ്രശസ്തിപത്രവും അടങ്ങുന്ന പുരസ്കാരം ജൂൺ ആദ്യആഴ്ച ബംഗളൂരുവിൽ നടക്കുന്ന ചടങ്ങിൽ സമ്മാനിക്കുമെന്ന് ക്രോസ് കണക്ഷൻസ് ഭാരവാഹികളായ പ്രദീപ് കാന്ധാരി, രാജേഷ് ജോസഫ് എന്നിവർ അറിയിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home