print edition വിമർശിച്ചത് പിഷാരടിയുടെ രാഷ്ട്രീയമില്ലായ്മയെ: തോമസ് ഐസക്

പത്തനംതിട്ട : പാലക്കാട്ടെ യുഡിഎഫ് സ്ഥാനാർഥിയായ രമേഷ് പിഷാരടിയുടെ രാഷ്‌ട്രീയമില്ലായ്‌മയെയാണ് കോമാളിത്തമെന്ന് വിശേഷിപ്പിച്ചതെന്ന് സിപിഐ എം കേന്ദ്രകമ്മിറ്റിയംഗം ടി എം തോമസ് ഐസക്. വിമർശം തികച്ചും രാഷ്‌ട്രീയമാണ്. അദ്ദേഹത്തിന്റെ അഭിനയമികവിനെക്കുറിച്ച് മോശംപറയാനല്ല ഉദ്ദേശിച്ചത്. പ്രയോഗം മനോവിഷമമുണ്ടാക്കിയതിൽ ഖേദം പ്രകടിപ്പിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
പലസ്‌തീൻ പ്രശ്നത്തെക്കുറിച്ച് ഞങ്ങൾക്ക് നിലപാടുണ്ട്. കോൺഗ്രസിനും നിലപാടുണ്ട്. അതിനു വിരുദ്ധമായി പലസ്‌തീനിൽ പ്രശ്നമുണ്ടെങ്കിൽ നമ്മളിവിടെ എന്തിനാ കുടപിടിക്കുന്നതെന്ന് ചോദിക്കുന്ന തരത്തിലുള്ള രാഷ്‌ട്രീയമില്ലായ്‌മയെയാണ് വിമർശിച്ചത്– ഐസക് മാധ്യമങ്ങളോട് പറഞ്ഞു.










0 comments