ad
Deshabhimani

കവടിയാർ കൊട്ടാരത്തിലെ കവർച്ച: ക്രെെംബ്രാഞ്ച് അന്വേഷിക്കും

KAVADIYAR
വെബ് ഡെസ്ക്

Published on Mar 16, 2026, 09:31 PM | 1 min read

തിരുവനന്തപുരം: തിരുവനന്തപുരം കവടിയാർ കൊട്ടാരത്തിൽ നിന്നും അമൂല്യമായ രത്നങ്ങളടക്കമുള്ള സ്വർണാഭരണങ്ങൾ കളവു പോയ സംഭവം ക്രെെംബ്രാഞ്ച് അന്വേഷിക്കും. അമൂല്യമായ രത്നങ്ങളടക്കമുള്ള സ്വർണാഭരണങ്ങൾ കളവു പോയതിനാലാണ് അന്വേഷണം ക്രൈംബ്രാഞ്ചിനെ ഏല്‍പ്പിക്കുന്നത്.


ഡിസിപിയുടെ നേതൃത്വത്തിലുള്ള സംഘം കൊട്ടാരത്തിലെത്തി കുടുംബാംഗങ്ങളുടെ മൊഴിയെടുത്തു. 2025 ഒക്‌ടോബറിനും നവംബറിനും ഇടയിലാണ് മോഷണമെന്നാണ്‌ പരാതി. നവംബറിൽ ബംഗളൂരുവിലേക്ക് പോകാനായി അലമാര പരിശോധിച്ചപ്പോഴാണ് ആഭരണങ്ങൾ നഷ്ടമായെന്ന് മനസ്സിലായത്. കൊട്ടാരത്തിൽ രഹസ്യമായി പരിശോധന നടത്തിയിട്ടും ലഭിക്കാതിരുന്നതിനെ തുടർന്നാണ് കുടുംബം സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നൽകിയത്.


കവടിയാർ കൊട്ടാരത്തിലെ കവർച്ച: ക്രെെംബ്രാഞ്ച് അന്വേഷിക്കുംഗൗരി ലക്ഷ്മീഭായിയുടെ കിടപ്പുമുറിയിലെ അലമാരയിൽ സൂക്ഷിച്ച ആഭരണങ്ങളാണ് നഷ്ടപ്പെട്ടത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home