print edition നിയമലംഘനം: ഓണ്‍ലൈന്‍ വാഹനങ്ങള്‍ക്കെതിരെ കര്‍ശന നടപടി വേണം

തിരുവനന്തപുരം: നിയമങ്ങള്‍ ലംഘിച്ച് ഓടുന്ന ഓണ്‍ലൈന്‍ വാഹനങ്ങള്‍ക്കെതിരെ ഗതാഗതവകുപ്പ് കര്‍ശന നടപടിയെടുക്കണമെന്ന് കേരള സ്റ്റേറ്റ് ഓട്ടോ ടാക്സി ആൻഡ് ലൈറ്റ് മോട്ടോര്‍ വര്‍ക്കേഴ്സ് ഫെഡറേഷന്‍. ടാക്സി പെര്‍മിറ്റ് ഇല്ലാത്ത വാഹനങ്ങളാണ് പലപ്പോഴും ഓണ്‍ലൈന്‍ വാഹനമായി സര്‍വീസ് നടത്തുന്നത്. കേരളത്തില്‍ റാപ്പിഡോയ്ക്ക് മാത്രമാണ് സര്‍വീസ് നടത്താന്‍ അനുമതി.
എന്നാല്‍, യൂബര്‍, ഓലെ എന്നീ കുത്തക കമ്പനികളും അനുമതിയില്ലാതെ സര്‍വീസ് നടത്തുകയാണ്. ഇപ്പോള്‍ പ്രധാന നഗരങ്ങളില്‍ ടൂവീലര്‍ വാഹനങ്ങളും നിയമം ലംഘിച്ച് സര്‍വീസ് നടത്തുന്നുണ്ട്. പൊതുവേ റേറ്റ് കുറവായതിനാല്‍ ആളുകള്‍ ഓണ്‍ലൈന്‍ സര്‍വീസുകളെ കൂടുതല്‍ ആശ്രയിക്കുകയാണ്. പ്രൈവറ്റ് വാഹനങ്ങള്‍ അപകടത്തില്‍പെട്ടാൽ ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കില്ല. ഇത്തരത്തിലുള്ള നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന വാഹനങ്ങള്‍ക്കെതിരെ നടപടിയെടുക്കണമെന്ന് കേരള സ്റ്റേറ്റ് ഓട്ടോ ടാക്സി ആൻഡ് ലൈറ്റ് മോട്ടോര്‍ വര്‍ക്കേഴ്സ് ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറി കെ എസ് സുനില്‍കുമാറും പ്രസിഡന്റ് രാജു എബ്രഹാമും പ്രസ്താവനയിൽ ആവശ്യപ്പെട്ടു.










0 comments