print edition ശ്രമം മാധ്യമങ്ങളെ വരുതിയിലാക്കാൻ: സിപിഐ എം

തിരുവനന്തപുരം: റിപ്പോര്‍ട്ടര്‍ ടിവിയിലെ പൊലീസ് അതിക്രമം മാധ്യമ സ്വാതന്ത്ര്യത്തിനുനേരെയുള്ള കടന്നാക്രമണമാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ്. മാധ്യമങ്ങളെ വരുതിയില്‍ നിര്‍ത്താനാണ് സതീശന്‍ സര്‍ക്കാരിന്റെ ശ്രമം. മാധ്യമപ്രവര്‍ത്തകരുടെ ജോലി തടസ്സപ്പെടുത്തുകയും ഫോണ്‍ പിടിച്ചെടുക്കുകയും ചെയ്‌തത് ഗൗരവതരമാണെന്ന് സെക്രട്ടറിയറ്റ് പ്രസ്‌താവനയിൽ പറഞ്ഞു.
പൊലീസുകാര്‍ ലാത്തിയുമായി കയറിയത് എന്തിനെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണം. മുഖ്യമന്ത്രിക്കെതിരെയുള്ള മാധ്യമവാര്‍ത്തകളും സമൂഹമാധ്യമ പോസ്റ്റുകളും പൊലീസിനെ ഉപയോഗിച്ച് നീക്കിയതിന് പിന്നാലെയാണ് ഇൗ കടന്നാക്രമണം.
മുഖ്യമന്ത്രിയുടെ നിര്‍ദേശത്തിലാണ് നടപടികളെന്ന് അദ്ദേഹത്തിന്റെ ന്യായീകരണം വ്യക്തമാക്കുന്നു.
കേരളമാകെ കണ്ട ദൃശ്യങ്ങളെക്കുറിച്ചാണ് അദ്ദേഹം കള്ളം പറയുന്നത്. യുഡിഎഫ്–ബിജെപി പക്ഷത്ത് നിലയുറപ്പിക്കാത്ത മാധ്യമങ്ങളെ വേട്ടയാടുകയാണ്. ഇതിനെതിരെ പ്രബുദ്ധകേരളം രംഗത്തെത്തുമെന്നും സംസ്ഥാന സെക്രട്ടറിയറ്റ് പ്രസ്‌താവനയിൽ പറഞ്ഞു.










0 comments