നിതിൻരാജിന്റെ കുടുംബം നടത്തുന്ന നിയമപോരാട്ടത്തിൽ സിപിഐ എം ഒപ്പമുണ്ട്: എ എ റഹീം

എ എ റഹീം, നിതിൻരാജ്
തിരുവനന്തപുരം: നിതിൻരാജിന്റെ കുടുംബം നടത്തുന്ന നിയമപോരാട്ടത്തിൽ സിപിഐ എം ഒപ്പമുണ്ടാകുമെന്ന് സിപിഐ എം ജില്ലാ സെക്രട്ടറിയുടെ ചുമതലയുള്ള എ എ റഹീം. സാമ്പത്തിക ബുദ്ധിമുട്ടികളിലും മകനെ പഠിപ്പിച്ച് നല്ല നിലയിലെത്തിക്കാൻ കുടുംബം ശ്രമിച്ചത്. ആ രീതിയിൽ തന്നെ നിതിനും മുന്നേറിയിട്ടുണ്ട്. എസ്എഫ്ഐ പ്രവർത്തകനായിരുന്ന നിതിൻ സമൂഹത്തിലും നല്ലരീതിയിൽ ഇടപ്പെട്ട വ്യക്തിയാണ്. നിതിന്റെ മരണത്തിൽ കുടുംബം ഉന്നയിക്കുന്ന ആരോപണങ്ങളിൽ കൃത്യമായ അന്വേഷണം വേണമെന്ന് അദ്ദേഹം പറഞ്ഞു.
മനുഷ്യനെ മനുഷ്യനായി കാണാതെ ജാതിബോധത്തിന്റെ അടിസ്ഥാനത്തിൽ കാണുന്നവർ ഇപ്പോഴുമുണ്ട് എന്നതിന്റെ തെളിവാണ് നിതിന്റെ മരണം. ജാതി വിവേചനം പ്രകടിപ്പിക്കുന്നതും മനസിൽ കൊണ്ടു നടക്കുന്നക്കുന്നതും ശരിയില്ല. കേരളത്തിന്റെ പുരോഗമന സ്വഭാവത്തെ നിലനിർത്താനും മെച്ചപ്പെടുത്താനും ആവശ്യമായ രാഷ്ട്രീയ ഇടപ്പെടലുകൾ വേണ്ടിവരും. ജാതി ബോധങ്ങൾക്ക് എതിരെയുള്ള പോരാട്ടമാണ് സമൂഹത്തിൽ വേണ്ടതെന്നും എ എ റഹീം മാധ്യമങ്ങളോട് പറഞ്ഞു.











0 comments