ad
Deshabhimani

മോദി ഇഡി വിഡി കൂട്ടുകെട്ട്; സംസ്ഥാനത്തുടനീളം അലയടിച്ച് സിപിഐ എം പ്രതിഷേധം

CPIM Protest

തിരുവനന്തപുരം സിപിഐ എം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സെക്രട്ടറിയറ്റിലേയ്ക്ക് നടത്തിയ പ്രതിഷേധ മാർച്ച് (Photo: നിലിയ വേണു​ഗോപാൽ)

വെബ് ഡെസ്ക്

Published on Sep 22, 2026, 06:58 PM | 1 min read

തിരുവനന്തപുരം: പൊളിറ്റ്‌ ബ്യൂറോ അംഗം പിണറായി വിജയനെയും സംസ്ഥാന സെക്രട്ടറിയറ്റംഗം പി എ മുഹമ്മദ്‌ റിയാസിനെയും കുടുംബത്തെയും ലക്ഷ്യമിട്ട് എൻഫോഴ്സ്‌മെന്റ്‌ ഡയറക്ടറേറ്റ്‌ (ഇഡി) നടത്തുന്ന രാഷ്ട്രീയ വേട്ടയിൽ അലയടിച്ച് സിപിഐ എം പ്രതിഷേധം. തിരുവനന്തപുരം, കോഴിക്കോട്, കൊച്ചി എന്നിവിടങ്ങളിൽ സിപിഐ എം പ്രതിഷേധ പ്രകടനം നടത്തി.


തിരുവനന്തപുരത്ത് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സെക്രട്ടറിയറ്റിലേയ്ക്കാണ് പ്രതിഷേധ മാർച്ച് നടത്തിയത്. സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ​ഗോവിന്ദൻ മാർച്ച് ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി വി ജോയ് എന്നിവർ ഉൾപ്പടെയുള്ള നേതാക്കൾ പ്രതിഷേധ മാർച്ചിന്റെ ഭാ​ഗമായി. മോദി-ഇഡി-വിഡി കൂട്ടുകെട്ട് സിപിഐ എമ്മിനോട് വേണ്ട എന്ന വലിയ ഫ്ളക്സുകൾ ഉയർത്തിയാണ് പ്രതിഷേധം. ഇതിലും വലിയ വേട്ടയാടലുകൾ കണ്ടതാണെന്ന പ്ലക്കാർഡുകൾ ഉയർത്തി ആയിരക്കണക്കിന് പ്രവർത്തകർ മാർച്ചിൽ പങ്കെടുത്തു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home