ad
Deshabhimani

സിപിഐ എം മലപ്പുറം ജില്ലാ കമ്മിറ്റി മന്ദിരം

ഏറനാടിന്റെ ചരിത്രസ്മരണകളുമായി ഇ എം എസ് മന്ദിരം; പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു

CPIM Malappuram

സിപിഐ എം മലപ്പുറം ജില്ലാ കമ്മിറ്റി മന്ദിരം പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുന്നു.

വെബ് ഡെസ്ക്

Published on Mar 19, 2026, 06:29 PM | 1 min read

മലപ്പുറം : ഇ എം എസിന്റെ സ്മരണ പുതുക്കുന്ന ദിനത്തിൽ സിപിഐ എം മലപ്പുറം ജില്ലാ കമ്മിറ്റി മന്ദിരം പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. ഇ എം എസിന്റെ വേർപാടിന് 28 വർഷം തികയുന്ന ദിനത്തിലാണ് വിപ്ലവസ്മരണകളുറങ്ങുന്ന ഏറനാടിന്റെ മണ്ണിൽ സിപിഐ എം മലപ്പുറം ജില്ലാ കമ്മിറ്റിയുടെ പുതുക്കിയ ആസ്ഥാന മന്ദിരം നാടിന് സമർപ്പിച്ചത്. ഉണ്ണി കാനായി നിർമിച്ച ഇ എം എസിന്റെ പൂ‌ർണകായ പ്രതിമയും പിണറായി വിജയൻ അനാച്ഛാദനം ചെയ്തു.


CPIM Mlprmഇ എം എസിന്റെ പൂ‌ർണകായ പ്രതിമക്കരികെ ഉണ്ണി കാനായി, സിപിഐ എം മലപ്പുറം ജില്ലാ കമ്മിറ്റി പുതുക്കിയ ആസ്ഥാന മന്ദിരം

പൂർണമായും പാർട്ടി അംഗങ്ങളിൽ നിന്നും പ്രവർത്തകരിൽ നിന്നും സമാഹരിച്ച തുക ഉപയോഗിച്ചാണ് സിപിഐ എം മലപ്പുറം ജില്ലാ കമ്മിറ്റി ആസ്ഥാന മന്ദിരം പുനർ നിർമിച്ചത്. മലപ്പുറത്തെ സിപിഐ എമ്മിന്റെ വളർച്ചയുടെ ചരിത്ര സ്‌മാരകമാണ്‌ ജില്ലാ കമ്മിറ്റി ഓഫീസ്‌. മൂന്നുനില കെട്ടിടത്തിൽ കോൺഫറൻസ്‌ ഹാൾ, മിനി ഹാൾ, മീഡിയ ഹാൾ, റഫറൻസ്‌ സ‍ൗകര്യങ്ങളോടുകൂടിയ ലൈബ്രറി എന്നിവയും പുതുക്കിയ മന്ദിരത്തിലുണ്ട്.


സിപിഐ എം പൊളിറ്റ്‌ ബ്യൂറോ അംഗം എ വിജയരാഘവൻ, സംസ്ഥാന സെക്രട്ടറിയേറ്റ് അം​ഗം എം സ്വരാജ്, ജില്ലാ സെക്രട്ടറി വി പി അനിൽ, മുതിർന്ന നേതാക്കളായ പാലോളി മുഹമ്മദ്‌കുട്ടി, ടി കെ ഹംസ, മന്ത്രി വി അബ്ദുറഹിമാൻ, എംഎൽഎമാരായ പി നന്ദകുമാർ, കെ ടി ജലീൽ എന്നിവരും ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home