സിപിഐ എം കാസർകോട് ജില്ലാ സെക്രട്ടറിയറ്റ് രൂപീകരിച്ചു

കാസർകോട്: സിപിഐ എം കാസർകോട് ജില്ല സെക്രട്ടറിയറ്റ് രൂപീകരിച്ചു. 10 അംഗങ്ങളാണ് സെക്രട്ടറിയറ്റിലുള്ളത്. എം രാജഗോപാലൻ, പി ജനാർദ്ദനൻ, കെ വി കുഞ്ഞിരാമൻ, സാബു എബ്രഹാം, കെ ആർ ജയാനന്ദ, വി വി രമേശൻ, എം സുമതി, വി പി പി മുസ്തഫ, ഇ പത്മാവതി, സിജി മാത്യു എന്നിവരാണ് സെക്രട്ടറിയറ്റംഗങ്ങൾ.
ജില്ലാ കമ്മറ്റി യോഗത്തിൽ പി ജനാർദ്ദനൻ അധ്യക്ഷനായി. സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ, കേന്ദ്ര കമ്മറ്റി അംഗം കെ കെ ശൈലജ, സംസ്ഥാന സെക്രട്ടറിയേറ്റംഗം എം വി ജയരാജൻ എന്നിവർ പങ്കെടുത്തു.










0 comments