പി കെ ശശിയെ സിപിഐ എം പ്രാഥമിക അംഗത്വത്തിൽനിന്ന് പുറത്താക്കി

പി കെ ശശി
തിരുവനന്തപുരം: പാർടി വിരുദ്ധ പ്രവർത്തനം നടത്തിയതിന് പി കെ ശശിയെ സിപിഐ എം പ്രാഥമിക അംഗത്വത്തിൽനിന്ന് പുറത്താക്കിയതായി പാലക്കാട് ജില്ലാ കമ്മിറ്റി ഓഫീസ് അറിയിച്ചു. പാലക്കാട് കോട്ടോപ്പാടം ലോക്കൽ കമ്മിറ്റിയിലെ നായാടിപ്പാറ ബ്രാഞ്ച് അംഗമാണ് ശശി.
തനിക്കെതിരായ ശശിയുടെ ആരോപണങ്ങൾ മുഖവിലയ്ക്കെടുക്കുന്നില്ലെന്ന് സിപിഐ എം പാലക്കാട് ജില്ലാ സെക്രട്ടറി ഇ എൻ സുരേഷ് ബാബു പറഞ്ഞു. താൻ ഏതെങ്കിലും വിധത്തിൽ അനധികൃതമായി പണം സമ്പാദിച്ചെന്ന് തെളിയിക്കാനായാൽ പൊതുപ്രവർത്തനം അവസാനിപ്പിക്കുമെന്നും സുരേഷ് ബാബു മാധ്യമങ്ങളോട് പറഞ്ഞു.










0 comments