ad
Deshabhimani

സിപിഐ എം വിപുലീകൃത സംസ്ഥാന കമ്മിറ്റി: ഒരുക്കങ്ങൾ പൂർത്തിയായെന്ന് മുഹമ്മദ് റിയാസ്

p a muhammed riyas
വെബ് ഡെസ്ക്

Published on Sep 10, 2026, 01:25 PM | 1 min read

കോഴിക്കോട്: സിപിഐ എം വിപുലീകൃത സംസ്ഥാന കമ്മിറ്റി യോഗത്തിന്റെ ഒരുക്കൾ പൂർത്തിയായെന്ന് പി എ മുഹമ്മദ് റിയാസ് എം എൽ എ. സംഘാടക സമിതി രൂപീകരിച്ച് പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. സാധാരണ സംഘടനാ സമ്മേളനങ്ങളിൽനിന്ന് വ്യത്യസ്തമായി വിപുലീകൃത സ്വഭാവത്തിൽ ലളിതവും ജനകീയവുമായാണ് സംസ്ഥാന കമ്മിറ്റി ചേരുന്നത്.


പുതിയ കാലഘട്ടത്തിൽ പാർട്ടിയുടെ പ്രവർത്തനം എങ്ങനെ കൂടുതൽ ശക്തിപ്പെടുത്തി മുന്നോട്ട് കൊണ്ടുപോകണമെന്ന് യോഗം വിശദമായി പരിശോധിക്കും. സംസ്ഥാന സെക്രട്ടറിയറ്റും സംസ്ഥാന കമ്മിറ്റിയും ചേർന്ന് വിശദമായി ചർച്ചചെയ്ത് തയ്യാറാക്കിയ കരട് റിപ്പോർട്ടാണ് വിപുലീകൃത യോഗത്തിൽ അവതരിപ്പിക്കുക. ഈ റിപ്പോർട്ടിൽ വിശദമായ ചർച്ചകൾ നടക്കും.


സെപ്തംബർ 13, 14, 15 തീയതികളിൽ കോഴിക്കോടാണ് യോ​ഗം നടക്കുക. യോഗത്തിന്റെ ഭാഗമായി 15ന് വൈകിട്ട് കോഴിക്കോട് കടപ്പുറത്ത് മഹാറാലി സംഘടിപ്പിക്കും. എം എ ബേബി, പിണറായി വിജയൻ, എം വി ​ഗോവിന്ദൻ, എ വിജയരാഘവൻ തുടങ്ങിയ മുതിർന്ന നേതാക്കൾ മഹാറാലിയിൽ പങ്കെടുക്കും.


കോഴിക്കോട്ടെ യോഗത്തിന് ശേഷം എല്ലാ ജില്ലകളിലും വിപുലീകൃത കമ്മിറ്റി യോഗങ്ങൾ സംഘടിപ്പിക്കും. ഇതിനായുള്ള ചെലവുകൾ കോഴിക്കോട് ജില്ലയിലെ പാർട്ടി അംഗങ്ങളിൽനിന്ന് മാത്രമാണ് സ്വീകരിക്കുന്നത്. പൊതുജനങ്ങളിൽ നിന്നോ മറ്റ് രീതിയിലോ ഉള്ള ഫണ്ട് പിരിവുകൾ സംഘാടകർ നടത്തുന്നില്ല. വിവിധ സബ് കമ്മിറ്റികളുടെ നേതൃത്വത്തിൽ ഒരുക്കങ്ങളെല്ലാം കൃത്യമായി വിലയിരുത്തിയാണ് മുന്നോട്ടുപോകുന്നതെന്നും മുഹമ്മദ് റിയാസ് എം എൽ എ വാർത്താസമ്മേളനത്തിൽ അറിയിച്ചു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home