സിപിഐ എം പത്തനംതിട്ട വിപുലീകൃത ജില്ലാ കമ്മിറ്റിക്ക് തുടക്കം

ഫോട്ടോ: ജയകൃഷ്ണൻ ഓമല്ലൂർ
പത്തനംതിട്ട : സിപിഐ എം വിപുലീകൃത പത്തനംതിട്ട ജില്ലാ കമ്മിറ്റിക്ക് തുടക്കം. രാവിലെ 10ന് ഇ എം എസ് മന്ദിരത്തിലെ (പാർടി ജില്ലാ കമ്മിറ്റി ഓഫീസ്) കോൺഫറൻസ് ഹാളിൽ ചേരുന്ന യോഗം പൊളിറ്റ്ബ്യൂറോ അംഗം എ വിജയരാഘവൻ ഉദ്‌ഘാടനം ചെയ്തു. സംസ്ഥാന കമ്മിറ്റി അംഗം കെ പി ഉദയഭാനു പതാക ഉയർതത്തി. ജില്ലാ സെക്രട്ടറി രാജു ഏബ്രഹാം റിപ്പോർട്ട് അവതരിപ്പിക്കും. കേന്ദ്ര കമ്മിറ്റിയംഗങ്ങളായ ഡോ. ടി എം തോമസ് ഐസക്, പി സതീദേവി, സംസ്ഥാന സെക്രട്ടറിയറ്റംഗങ്ങളായ പി രാജീവ്, പി കെ ബിജു, എം വി ജയരാജൻ, സജി ചെറിയാൻ, വി എൻ വാസവൻ, പി ജയരാജൻ, സംസ്ഥാന കമ്മിറ്റിയംഗം ജോൺ ബ്രിട്ടാസ് എന്നിവർ പങ്കെടുക്കും.
ജില്ലാ കമ്മിറ്റി അംഗങ്ങൾ, ഏരിയ കമ്മിറ്റി സെക്രട്ടറിമാർ, ഓരോ ഏരിയ കമ്മിറ്റിയിൽനിന്നും നിശ്ചയിക്കപ്പെട്ട മൂന്നുപേർ, വർഗബഹുജന സംഘടനകളിൽനിന്നും മൂന്നുപേർ ഉൾപ്പെടെ 106 പേരാണ് രണ്ടുദിവസത്തെ യോഗത്തിൽ പങ്കെടുക്കുക. ബുധൻ വൈകിട്ട് അഞ്ചിന് വി എസ് അച്യുതാനന്ദൻ നഗറിൽ (പുതിയ മുനിസിപ്പൽ ബസ് സ്‌റ്റാൻഡ് മൈതാനം) ചേരുന്ന സമാപന മഹാറാലിയിൽ അരലക്ഷം പേർ അണിനിരക്കും. പൊതുസമ്മേളനം എ വിജയരാഘവൻ ഉദ്ഘാടനം ചെയ്യും.









0 comments