print edition വിലക്കയറ്റം തടയാൻ അടിയന്തരനടപടി വേണം: സിപിഐ

തിരുവനന്തപുരം : സംസ്ഥാനത്ത് രൂക്ഷമായ വിലക്കയറ്റം തടയാൻ അടിയന്തരനടപടി വേണമെന്ന് സിപിഐ സംസ്ഥാന എക്‌സിക്യൂട്ടീവ് സർക്കാരിനോട് ആവശ്യപ്പെട്ടു. നിത്യോപയോഗവസ്തുക്കളുടെ വില ക്രമാതീതമായി കുതിച്ചുയരുകയാണ്. ഭക്ഷ്യധാന്യങ്ങൾ, പച്ചക്കറി എന്നിവയുടെയെല്ലാം രൂക്ഷമായ വിലക്കയറ്റം കുടുംബ ബജറ്റിനെ താളം തെറ്റിച്ചു. ശക്തമായ പൊതുവിതരണസംവിധാനവും വിപണി ഇടപെടൽ ശൃംഖലയും ഫലപ്രദമായി പ്രവർത്തിപ്പിച്ചാണ് എൽഡിഎഫ് സർക്കാർ വിലക്കയറ്റം പിടിച്ചുനിർത്തിയിരുന്നത്. എന്നാൽ, യുഡിഎഫ് സർക്കാർ ഈ രംഗത്ത് പരാജയമാണെന്ന് കുറഞ്ഞ ദിവസങ്ങൾകൊണ്ട് തെളിയിച്ചു.വിലക്കയറ്റം തടയുന്നതിനുള്ള ക്രിയാത്മകമായ നടപടികൾ യുഡിഎഫ് സർക്കാർ സ്വീകരിച്ചിരിക്കുന്നില്ല. ഇതിന്റെകൂടി ഫലമാണ് ഇന്ന് സംസ്ഥാനത്ത് ഉണ്ടായിട്ടുള്ള വിലക്കയറ്റമെന്ന് പ്രമേയത്തിൽ ചൂണ്ടിക്കാട്ടി.









0 comments