ad
Deshabhimani

സി പി മാത്യു മുമ്പും സ്ത്രികൾക്കെതിരായി മോശം പരാമർ‌ശം നടത്തിയ കേസിൽ പ്രതി

cp mathew.jpg
വെബ് ഡെസ്ക്

Published on Apr 06, 2026, 10:31 AM | 1 min read

ഇടുക്കി: ഇടുക്കിയിൽ തെരഞ്ഞെടുപ്പ് പരിപാടിയിൽ പങ്കെടുക്കവെ സ്ത്രീ വിരുദ്ധ പരാമർശം നടത്തിയ ഡിസിസി പ്രസിഡന്റ് സിപി മാത്യു മുമ്പും ഇത്തരത്തിൽ‌ സ്ത്രികൾക്കെതിരായി മോശം പരാമർ‌ശം നടത്തി കേസിൽ പ്രതിയായ വ്യക്തി.2022 ൽ ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റിനെതിരെ മോശം പരാമർശം നടത്തിയതിന് മാത്യുവിനെതിരെ പൊലീസ് കേസെടുത്തിരുന്നു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രാജി ചന്ദ്രൻ ഡിവൈഎസ്പിക്ക് നൽകിയ പരാതിയെ തുടർന്നയിരുന്നു നടപടി. സ്ത്രീത്വത്തെ അപമാനിച്ചതിനും ഭീഷണിപ്പെടുത്തിയതിനുമാണ് കേസ് എടുത്തിരുന്നത്.


രാജി ചന്ദ്രൻ സിപി ഐ എമ്മിൽ ചേർന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായതിൽ പ്രതിഷേധിച്ച് യുഡിഎഫ് ഇടുക്കി ബ്ലോക്ക് പഞ്ചായത്തിലേക്ക് നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുമ്പോഴായിരുന്നു പരാമർശം. യു.ഡി.എഫിൽ നിന്ന് വിജയിച്ച രാജി ചന്ദ്രൻ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ തണലിൽ സുഖവാസം അനുഭവിക്കുകയാണ്.കാലാവധി പൂര്‍ത്തിയാക്കുന്നത് വരെ രണ്ടു കാലില്‍ ബ്ലോക്ക് പഞ്ചായത്ത് ഓഫിസില്‍ വരാന്‍ അനുവദിക്കില്ലെന്ന് ഭീഷണിയും ഉയര്‍ത്തിയായിരുന്നു സി പി മാത്യുവിന്റെ പ്രസംഗം. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റിനെ ആക്രമിക്കുമെന്നും ഭീഷണി മുഴക്കിയിരുന്നു.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home