പാലക്കാട് സെപ്റ്റിക് ടാങ്കിൽ വീണ പശുവിനെ രക്ഷപ്പെടുത്തി

മലമ്പുഴ: പിരിവുശാല നരിക്കോട് സെപ്റ്റിക് ടാങ്കിൽ വീണ ഗർഭിണിയായ പശുവിനെ രക്ഷപ്പെടുത്തി. ആലംമ്പള്ളം സ്വദേശി ബാബുവിന്റെ പശുവാണ് നരിക്കോട് സ്വകാര്യ വ്യക്തിയുടെ പറമ്പിലെ ഉപയോഗശൂന്യമായ സെപ്റ്റിക് ടാങ്കിൽ വീണത്.
പാലക്കാട് നിന്നുമെത്തിയ അഗ്നിരക്ഷാ സേനാംഗങ്ങൾ പശുവിനെ പുറത്തെടുക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. തുടർന്ന് മണ്ണുമാന്ത്രി യന്ത്രം കൊണ്ട് വന്ന് 2 മണിക്കൂർ നീണ്ട നടത്തിയ രക്ഷാപ്രവർത്തനത്തിൽ പശുവിനെ സുരക്ഷിതമായി മുകളിലെത്തിക്കുകയായിരുന്നു.









0 comments