print edition കോടതി നടപടികൾ യൂട്യൂബിൽ; അഭിഭാഷകന് കാരണംകാണിക്കൽ നോട്ടീസ്

കൊച്ചി : കോടതി നടപടികൾ അനുമതിയില്ലാതെ റെക്കോഡ് ചെയ്ത് യുട്യൂബിൽ പ്രചരിപ്പിച്ച അഭിഭാഷകൻ മാത്യൂസ് ജെ നെടുമ്പാറയ്‌ക്ക് ഹൈക്കോടതിയുടെ കാരണംകാണിക്കൽ നോട്ടീസ്. സ്വമേധയാ എടുത്ത കോടതിയലക്ഷ്യ ഹർജിയിലാണ് ചീഫ് ജസ്റ്റിസ് ഷൗമെൻ സെൻ, ജസ്റ്റിസ് വി എം ശ്യാംകുമാർ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്റെ നിർദേശം. ഹൈക്കോടതി രജിസ്ട്രിയുടെ റിപ്പോർട്ടിലാണ് നടപടി.
ഇനിയൊരു ഉത്തരവുണ്ടാകുന്നതുവരെ കേരളത്തിലെ കോടതികളിൽ ഓൺലൈനായോ വെർച്വലായോ ഹാജരാകുന്നതിൽനിന്ന് മാത്യൂസ് ജെ നെടുമ്പാറയെ വിലക്കിയിട്ടുണ്ട്. സെപ്തംബർ ഏഴിനകം വിശദീകരണം നൽകണം. കോടതി നടപടികൾ റെക്കോഡ് ചെയ്ത് പ്രചരിപ്പിക്കുന്നത് 2025-ലെ ഇലക്ട്രോണിക് ഓഡിയോ -വീഡിയോ ലിങ്കേജ് റൂൾസ് (കേരളം) പ്രകാരം ചട്ടവിരുദ്ധമാണ്. പലതവണ മുന്നറിയിപ്പ് നൽകിയിട്ടും അഭിഭാഷകൻ ഇത് അവഗണിച്ചെന്ന് ഡിവിഷൻ ബെഞ്ച് ചൂണ്ടിക്കാട്ടി.










0 comments