ad
Deshabhimani

print edition സാമൂഹ്യക്ഷേമ പെൻഷൻ വിതരണത്തിൽനിന്ന്‌ വിലക്ക്‌; സഹകരണ ജീവനക്കാർ പ്രതിഷേധിച്ചു

Pension.jpg

കേരള കോ-–ഓപ്പറേറ്റീവ്‌ എംപ്ലോയീസ് യൂണിയൻ സെക്രട്ടറിയറ്റ്‌ ധർണ സിഐടിയു സംസ്ഥാന സെക്രട്ടറി വി ശിവൻകുട്ടി ഉദ്ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Aug 23, 2026, 01:30 AM | 1 min read

തിരുവനന്തപുരം: സഹകരണ സ്ഥാപനങ്ങൾവഴി നൽകുന്ന സാമൂഹ്യക്ഷേമ പെൻഷൻ വിതരണം നിർത്തലാക്കിയ സർക്കാർ ഉത്തരവിൽ പ്രതിഷേധിച്ച് കേരള കോ-ഓപ്പറേറ്റീവ്‌ എംപ്ലോയീസ് യൂണിയൻ (സിഐടിയു) സംസ്ഥാന വ്യാപകമായി ധർണ നടത്തി.


ജോയിന്റ് രജിസ്ട്രാർ ഓഫീസുകൾക്കുമുന്നിലും സെക്രട്ടറിയറ്റിനു മുന്നിലുമായിരുന്നു പ്രതിഷേധം.

സെക്രട്ടറിയറ്റിനു മുന്നിൽ സിഐടിയു സംസ്ഥാന സെക്രട്ടറി വി ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു.


സാമൂഹ്യക്ഷേമ പെൻഷൻ വിതരണത്തിൽനിന്ന് സഹകരണ സ്ഥാപനങ്ങളെ ഒഴിവാക്കിയ സർക്കാർ നടപടി പിൻവലിക്കുക, ക്ഷേമപെൻഷൻ നൽകിയതിന്റെ ഇൻസെന്റീവ് കുടിശ്ശിക ഉടൻ അനുവദിക്കുക, സഹകരണ ജീവനക്കാരുടെ ലീവ് സറണ്ടർ പുനഃസ്ഥാപിക്കുക, സഹകരണ മേഖലയിൽ യുഡിഎഫ് സർക്കാരിന്റെ ജനാധിപത്യ വിരുദ്ധ ഇടപെടൽ അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു പ്രതിഷേധം.


ജില്ലാ പ്രസിഡന്റ് എസ് പ്രേംലാൽ അധ്യക്ഷനായി. യൂണിയൻ സംസ്ഥാന ജനറൽ സെക്രട്ടറി എൻ കെ രാമചന്ദ്രൻ, ഷാൻ പി എസ് ജയചന്ദ്രൻ, എസ് ബിന്ദു, വി എൻ വിനോദ് കുമാർ, കെ എൽ ജിജി തുടങ്ങിയവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home